---
title: "#workshop | ആയഞ്ചേരിയിൽ സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തി "
english_title: "#Conducted #entrepreneurship #awareness #workshop #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141257/conducted-entrepreneurship-awareness-workshop-ayanchery"
published_at: "2023-08-23T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5c4c27db01_ayanchery.jpg"
keywords: []
---

# #workshop | ആയഞ്ചേരിയിൽ സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തി 

> **Lead Summary:** **ആയഞ്ചേരി: **വ്യവസായ വാണിജ്യ വകുപ്പിന്റെയും ആയഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തി.

## Article Content

**ആയഞ്ചേരി: **വ്യവസായ വാണിജ്യ വകുപ്പിന്റെയും ആയഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തി.

സംരംഭകത്വത്തിന്റെ പ്രാധാന്യം, സാധ്യതാ സംരംഭങ്ങൾ,സ്വയംതൊഴിൽ വായ്പകൾ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ, വിവിധ തരം സർക്കാർ സബ്‌സിഡി പദ്ധതികൾ, മറ്റു ആനുകൂല്യങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് നടത്തി.

പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയർമാൻമാരായ അശ്റഫ് വെള്ളിലാട്ട് , പി.എം.ലതിക. ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ . ഹെഡ് ക്ലർക്ക് മിനി ജയ, വ്യവസായ ഓഫീസർ ഷിനോജ് . തോടന്നൂർ എഫ്.എൽ.സി.രാധാകൃഷ്ണൻ ഇന്റേൺ അതുൽ സംസാരിച്ചു.

ആയഞ്ചേരിയിൽ നടത്തിയ സംരംഭകത്വ ബോധവത്കരണ ശില്പശാല പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141257/conducted-entrepreneurship-awareness-workshop-ayanchery)