---
title: "#exibition | ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ഇന്ന് മുതൽ; കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്യും "
english_title: "#Onam #Trade #Fair #Exhibition #today #KMuralidharanMP #inaugurate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141271/onam-trade-fair-exhibition-today-kmuralidharanmp-inaugurate"
published_at: "2023-08-23T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5cf60438bd_mp.jpg"
keywords: []
---

# #exibition | ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ഇന്ന് മുതൽ; കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്യും 

> **Lead Summary:** **വടകര: **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ഇന്ന് മുതൽ വടകരയിൽ ആരംഭിക്കും . വടകര നാരായണ നഗരം റൗണ്ടിൽ ഇന്ന് ആരംഭിക്കുന്ന എക്സിബിഷൻ കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്യും.

## Article Content

**വടകര: **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ഇന്ന് മുതൽ വടകരയിൽ ആരംഭിക്കും . വടകര നാരായണ നഗരം റൗണ്ടിൽ ഇന്ന് ആരംഭിക്കുന്ന എക്സിബിഷൻ കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്യും.

സെപ്റ്റംബർ 17 വരെ എക്സിബിഷൻ നീണ്ടുനിൽക്കും. എക്സിബിഷൻ സ്റ്റാളുകൾ പൂർത്തിയാവാത്തതിനാൽ ഇന്നത്തെ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

എല്ലാ ദിവസവും 2 മണി മുതൽ 9.30 വരെയാണ് പ്രദർശന സമയം. കുട്ടികൾക്കും മുതിർന്നവർക്കും അമ്യുസ്മെന്റ് പാർക്ക്, ഒട്ടകസവാരി, കുതിരസവാരി, വിപണന സ്റ്റാളുകൾ, ഫുഡ്‌കോർട്ട്, ഫാമിലി ഗെയിം, വെർച്വൽ റിയാലിറ്റി ഷോ, ആർട്ടിഫിഷ്യൽ ഫ്ലവർ ഷോ എന്നിവയും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .

നാരായണ നഗരം സ്റ്റേഡിയം വിപുലീകരണ ധനശേഖരണത്തിന്റെ ഭാഗമായാണ് എക്സിബിഷൻ നടക്കുന്നത്. എക്സിബിഷന്റെ മീഡിയ പാർട്നറായി ന്യൂസ് ടുഡേ കേരളയും രംഗത്തുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141271/onam-trade-fair-exhibition-today-kmuralidharanmp-inaugurate)