---
title: "#Healthminister | വിവാദം പുകയുന്നു; വടകര ജില്ലാ ആശുപത്രി രേഖയിൽ ഇപ്പെഴും താലൂക്കാശുപത്രിയാണെന്ന ആരോഗ്യ മന്ത്രി "
english_title: "#Controversy #smolders #healthminister #Vadakara #district #hospital #talukahospital #record"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141286/controversy-smolders-healthminister-vadakara-district-hospital-talukahospital-record-new"
published_at: "2023-08-23T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e326af63b_veenajourge.jpg"
keywords: []
---

# #Healthminister | വിവാദം പുകയുന്നു; വടകര ജില്ലാ ആശുപത്രി രേഖയിൽ ഇപ്പെഴും താലൂക്കാശുപത്രിയാണെന്ന ആരോഗ്യ മന്ത്രി 

> **Lead Summary:** **വടകര : **പതിമൂന്ന് വർഷം മുമ്പ് വടകര താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി പ്രഖ്യാപനം നടത്തുകയും രേഖയിൽ ഇപ്പോഴും താലൂക്ക് ആശുപത്രിയായി തുടരുന്നു എന്നത് ആരോഗ്യ മന്ത്രിയുടെ വെളിപെടുത്തലിലൂടെ വടകരയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി.

## Article Content

**വടകര : **പതിമൂന്ന് വർഷം മുമ്പ് വടകര താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി പ്രഖ്യാപനം നടത്തുകയും രേഖയിൽ ഇപ്പോഴും താലൂക്ക് ആശുപത്രിയായി തുടരുന്നു എന്നത് ആരോഗ്യ മന്ത്രിയുടെ വെളിപെടുത്തലിലൂടെ വടകരയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി.

വടകരയിലെ ജനങ്ങളെ വർഷങ്ങളായി കബളിപിച്ചതിന്റെ വസ്തുതയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ആക്ഷേപം. ജില്ലാ ആശുപത്രിയായി പ്രഖ്യാപനം നടത്തിയെങ്കിലും താലൂക്ക് ആശുപത്രിയുടെ നിലവാരം മാത്രമാണ് ഇപ്പോൾ വടകര ജില്ലാ ആശുപത്രിയിലുള്ളത്.

ചികിത്സാ രംഗത്ത് പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ പോലും സംവിധാനമില്ലാതെ സ്വകാര്യ ആശുപത്രികളെ തഴച്ചു വളരുവാനുള്ള അവസരം ഒരുക്കുകയാണ് അധികാരികൾ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

വടകര ജില്ലാ ആശുപത്രിയിൽ ജില്ലാ ആശുപത്രിക്ക് വേണ്ടുന്ന എല്ലാ സംവിധാനവും ഒരുക്കണമെന്നും ജനങ്ങളെ വഞ്ചിക്കുന്ന അധികാരികളുടെ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു .

ഷംസീർ ചോമ്പാല അധ്യക്ഷം വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി പി ടി അഹ്മദ് ഉദ്ഘാടനം ചെയ്തു. ബഷീർ കെ കെ , സിദ്ധീഖ് പുത്തൂർ, സമദ് മാക്കൂൽ, നവാസ് വരിക്കോളി, ഷബീർ പി കെ ,ഉനൈസ് ഓഞ്ചിയം,അസിഫ് ചൊറോട്,ഷറഫുദ്ധീൻ പി പി ,ജലീൽ കാർത്തികപ്പള്ളി, യാസർ പൂഴിത്തല, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141286/controversy-smolders-healthminister-vadakara-district-hospital-talukahospital-record-new)