---
title: "#SVHaridev | ജില്ലാ പ്രസിഡന്റ്‌; എസ് വി ഹരിദേവ് യുവജനതാദളിനെ നയിക്കും "
english_title: "#District #President #SVHaridev #lead #YuvaJanatadal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141346/district-president-svharidev-lead-yuvajanatadal"
published_at: "2023-08-23T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e621994787a_vatakara.jpg"
keywords: []
---

# #SVHaridev | ജില്ലാ പ്രസിഡന്റ്‌; എസ് വി ഹരിദേവ് യുവജനതാദളിനെ നയിക്കും 

> **Lead Summary:** **വടകര : **യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മറ്റിയെ ഇനി എസ് വി ഹരിദേവ് നയിക്കും. ജില്ലാ പ്രതിനിധി സമ്മേളനം വടകര ബി ഇ എം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി.

## Article Content

**വടകര : **യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മറ്റിയെ ഇനി എസ് വി ഹരിദേവ് നയിക്കും. ജില്ലാ പ്രതിനിധി സമ്മേളനം വടകര ബി ഇ എം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി.

ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ന് വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത് മുതൽ ചരിത്രപ്രാധാന്യം ഉറങ്ങുന്ന സ്കൂൾ ആണ് ബി ഇ എം എച്ച് എസ് എസ്.

സോഷ്യലിസ്റ്റ്കളുടെ ഈറ്റില്ലമായ വടകര വരുംകാല തിരഞ്ഞെടുപ്പുകളിൽ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത് കൊണ്ട് യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റും യുവജന കമ്മീഷൻ മെമ്പറുമായ അഡ്വക്കറ്റ് ടി മഹേഷ്‌ ഉദ്ഘാടനം ചെയ്തു.

നിധിൻ എം ടി കെ യുടെ അധ്യക്ഷനായി. ഫായിസ് കാന്തപുരം മുൻ മന്ത്രി സി കെ നാണു, ജെ ഡി എസ് ജില്ലാ പ്രസിഡന്റ്‌ കെ കെ അബ്ദുള്ള,കെ ലോഹ്യ, അനിൽകുമാർ,യുവജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷാനവാസ്‌ മുളവുകാട്,

വിപിൻ ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മാരായ രബീഷ് പയ്യോളി, ജാഫർ മാറാക്കര തുടങ്ങിയവർ സംസാരിച്ചു. യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌ ആയി എസ് വി ഹരിദേവിനെ യും 21 ജില്ലാ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141346/district-president-svharidev-lead-yuvajanatadal)