---
title: "#inspection | വില കയറ്റില്ല; ഓണം സ്പെഷ്യൽ സ്ക്വാഡ് വടകര മേഖലയിൽ പരിശോധന നടത്തി "
english_title: "#No #pricehike #Onam #Special #Squad #conducted #inspection #Vadakara #region"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141501/no-pricehike-onam-special-squad-conducted-inspection-vadakara-region"
published_at: "2023-08-24T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e75fc59a473_inspection.jpg"
keywords: []
---

# #inspection | വില കയറ്റില്ല; ഓണം സ്പെഷ്യൽ സ്ക്വാഡ് വടകര മേഖലയിൽ പരിശോധന നടത്തി 

> **Lead Summary:** **വടകര : **അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ സ്ക്വാഡ് കടകളിൽ പരിശോധന നടത്തി.

## Article Content

**വടകര : **അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ സ്ക്വാഡ് കടകളിൽ പരിശോധന നടത്തി.

ആയഞ്ചേരി, മേമുണ്ട എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറികടകൾ, ഇറച്ചികടകൾ, ബേക്കറികൾ, പഴക്കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വില വിവരപട്ടിക പ്രദർശിപ്പിക്കാത്ത അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. സാധനങ്ങളുടെ വില ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി.

പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ.പി അറിയിച്ചു. പരിശോധനയിൽ ജീവനക്കാരായ ഗോപാലകൃഷ്ണൻ ഇ.കെ , ശ്രീജിത്ത് കുമാർ കെ.പി, അണിമ എ.ആർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141501/no-pricehike-onam-special-squad-conducted-inspection-vadakara-region)