---
title: "#kadamerimupschool | കടമേരി എം.യു. പി. സ്കൂൾ; ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ് നടത്തി "
english_title: "#Kadameri #MUPschool #Vigilance #committee #conducted #awareness #class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141537/kadameri-mupschool-vigilance-committee-conducted-awareness-class"
published_at: "2023-08-24T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e78edf7e553_kadameri.jpg"
keywords: []
---

# #kadamerimupschool | കടമേരി എം.യു. പി. സ്കൂൾ; ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ് നടത്തി 

> **Lead Summary:** **കടമേരി : **കടമേരി എം.യു. പി. സ്കൂൾ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**കടമേരി : **കടമേരി എം.യു. പി. സ്കൂൾ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുകയും ജീവിതത്തിൽ എല്ലാറ്റിനോടും അനുകൂല സമീപനം ഉണ്ടാക്കിയെടുക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ട്രെയിനറും പോലീസ് അസി.സബ് ഇൻസ്പെക്ടറുമായ റഖീബ് മണിയൂർ ക്ലാസിന് നേതൃത്വം നൽകി. ലഹരി മാഫിയയും സാമൂഹ്യവിരുദ്ധതരും സ്കൂൾ വിദ്യാർത്ഥികളെ കഴുകക്കണ്ണുകളോടെ ലക്ഷ്യമിടുന്ന വർത്തമാനകാലത്ത് ഇത്തരം ജാഗ്രതാ സമിതികൾ ഏറെ ഫലപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.ടി.എ. പ്രസിഡണ്ട് മൻസൂർ ഇടവലത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ. ഹാരിസ്, പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ. കെ. അലീമത്ത്, എം. പി. ടി. എ. പ്രസിഡണ്ട് വി. പി. റിജിന, പി.ടി.എ. വൈസ് പ്രസിഡണ്ട് ബഷീർ കൈതക്കണ്ടി,

സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, എസ്. ആർ. ജി. കൺവീനർമാരായ കെ.രതീഷ്, കെ. കെ. സഫീറ, പി. കെ. അഷറഫ്, പി. പ്രേംദാസ്, എം.കെ. നൂർജഹാൻ, സി. എച്ച്. മുഹമ്മദ് സായിസ് എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ ടി. കെ. നസീർ സ്വാഗതവും ജാഗ്രത സമിതി കൺവീനർ ടി. റംല നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറുകണക്കിന് രക്ഷിതാക്കൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141537/kadameri-mupschool-vigilance-committee-conducted-awareness-class)