---
title: "#missing | നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു; ചെമ്മരത്തൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി "
english_title: "#action #committee #missing #case #chemmathur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141729/action-committee-missing-case-chemmathur"
published_at: "2023-08-25T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8bb548d528_missing.jpg"
keywords: []
---

# #missing | നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു; ചെമ്മരത്തൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **വടകര: **ചെമ്മരത്തൂർ മീങ്കണ്ടി അടുങ്ങ്വാന രാധാകൃഷ്ണൻ ( ബാബു - 63) നെയാണ് 15 മുതൽ കാണാതായത്.നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**വടകര: **ചെമ്മരത്തൂർ മീങ്കണ്ടി അടുങ്ങ്വാന രാധാകൃഷ്ണൻ ( ബാബു - 63) നെയാണ് 15 മുതൽ കാണാതായത്.നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

മണിയൂരിലെ ഭാര്യ വീട്ടിൽ നിന്ന് രാത്രി വീട്ടുകാർ അറിയാതെ ഇറങ്ങിപ്പോവുകയായിരുന്നു. അതിന് ശേഷം ഒരു വിവരവും ഇല്ല. കുറച്ചു ദിവസമായി ഭാര്യ വീട്ടിലായിരുന്നു താമസം.

മകൻ അരുൺ പൊലീസിൽ പരാതി നൽകി. അതു പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ വടകര പൊലീസുമായി ബന്ധപ്പെടണം. 9447938820 , 9447083129

അടുങ്ങ്വാന രാധാകൃഷ്ണന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

വാർഡ് മെമ്പർ രതീഷ് അനന്തോത്ത് കൺവീനറും സജിന അടുങ്ങ്വാന ചെയർ പഴ്സനുമായി രൂപീകരിച്ച കമ്മിറ്റി രാധാകൃഷ്ണനെ കണ്ടു കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141729/action-committee-missing-case-chemmathur)