---
title: "മാലിന്യ മുക്ത ഹരിത പഞ്ചായത്ത്  ചോറോട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി "
english_title: "Chorode Grama Panchayat has set up a Collector's Bin at Kuriyadi Govt. LP School as part of Sanitary Waste Management Project."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14174/chorode-grama-panchayat-has-set-up-a-collectors-bin-at-kuriyadi-govt-lp-school-as-part-of-sanitary-waste-management-project"
published_at: "2021-12-03T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9bd01523fa_waste bin .jpg"
keywords: []
---

# മാലിന്യ മുക്ത ഹരിത പഞ്ചായത്ത്  ചോറോട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി 

> **Lead Summary:** കൈനാട്ടി: ചോറോട് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

## Article Content

കൈനാട്ടി: ചോറോട് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രധാന്യത്തെ ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായി വിവിധ ക്ലാസുകളും സെമിനാറും സംഘടിപ്പിച്ച് വരികയാണ്. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി വരുന്നുണ്ട്.

** കലക്ടേഴ്‌സ് ബിന്‍ സ്ഥാപിച്ചു **

ചോറോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഭാഗമായി കുരിയാടി ഗവ: എല്‍പി സ്‌കൂളില്‍ കലക്ടേഴ്‌സ് ബിന്‍ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍, വി.ഇ.ഒ, രക്ഷിതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

** റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു **

ചോറോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഭാഗമായി പതിനെട്ടാം വാര്‍ഡില്‍ റിംഗ് കമ്പോസ്റ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ ശ്രീ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആബിദ എന്‍ സി,വി.ഇ.ഒ, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14174/chorode-grama-panchayat-has-set-up-a-collectors-bin-at-kuriyadi-govt-lp-school-as-part-of-sanitary-waste-management-project)