---
title: "#Farmersmarket | ശ്രദ്ധേയമായി; ചെറുവണ്ണൂരിൽ ഓണസമൃദ്ധി 2023 കർഷക ചന്ത ആരംഭിച്ചു "
english_title: "#Onamsamriddhi #2023 #farmers #market #started #Cheruvannur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141744/onamsamriddhi-2023-farmers-market-started-cheruvannur"
published_at: "2023-08-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8c6b83531c_karshakachanda.jpg"
keywords: []
---

# #Farmersmarket | ശ്രദ്ധേയമായി; ചെറുവണ്ണൂരിൽ ഓണസമൃദ്ധി 2023 കർഷക ചന്ത ആരംഭിച്ചു 

> **Lead Summary:** **ചെറുവണ്ണൂർ:** കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃതി 2023 കർഷക ചന്തയുടെ പഞ്ചായത്ത് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി. ഷിജിത്ത് നിർവഹിച്ചു.

## Article Content

**ചെറുവണ്ണൂർ:** കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃതി 2023 കർഷക ചന്തയുടെ പഞ്ചായത്ത് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി. ഷിജിത്ത് നിർവഹിച്ചു.

ചെറുവണ്ണൂർ കൃഷി ഭവൻ ഗ്രാമശ്രീ പച്ചക്കറി ക്ലസ്റ്ററിന്റെ കെട്ടിടത്തിൽ നടന്ന പരിപാടിയിൽ കൃഷി ഓഫീസർ ഷബീർ അഹമ്മദ് കെ.എ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ രാഘവൻ അധ്യക്ഷത വഹിച്ചു.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കമ്മിറ്റി ചെയർപേഴ്സൺ പി. മോനിഷ , വാർഡ് അംഗങ്ങളായ എ. ബാലകൃഷ്ണൻ , എ.കെ ഉമ്മർ കൃഷി അസിസ്റ്റന്റുമാരായ വി.സുധ . യൂസഫ് തുപ്പിലിക്കാടൻ , പി.കെ സുധീപ് എന്നിവർ പങ്കെടുത്തു.

സർക്കാറിന്റെ വി​പ​ണിയിൽ ഇ​ട​പെ​ട​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഓണ വിപണി ലക്ഷ്യമിട്ടാണ് ക​ർഷക ച​ന്ത​ ആരംഭിച്ചത്. കൃ​ഷി​വ​കു​പ്പി​നൊ​പ്പം ഹോ​ർ​ട്ടി​കോ​ർ​പ്പും ,വി.​എ​ഫ്.​പി.​സി.​കെ​യും സം​യു​ക്ത​മാ​യാ​ണ് വി​പ​ണി​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പൊതു വിപണി വിലയേക്കാൾ കുറവിൽ ചന്തയിൽ , പച്ചക്കറികൾ വിൽപ്പനക്കുണ്ട് . ഗ്രാമപഞ്ചായത്തിന് സമീപമുള്ള ചെറുവണ്ണൂർ കൃഷി ഭവൻ ഗ്രാമശ്രീ പച്ചക്കറി ക്ലസ്റ്ററിന്റെ കെട്ടിടത്തിലാണ് ഓണസമൃതി കർഷക ചന്ത ഒരുക്കുന്നത്. ആഗസ്ത് 28 വരെ ചന്ത ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141744/onamsamriddhi-2023-farmers-market-started-cheruvannur)