---
title: "#readroom | കടമേരി എം. യു. പി. സ്കൂളിൽ വായന മൂലകൾ പ്രവർത്തനം തുടങ്ങി"
english_title: "#Kadameri #MUP #Reading #corners #tarted #functioning #school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141939/kadameri-mup-reading-corners-tarted-functioning-school"
published_at: "2023-08-26T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea09598079f_kadameri.jpg"
keywords: []
---

# #readroom | കടമേരി എം. യു. പി. സ്കൂളിൽ വായന മൂലകൾ പ്രവർത്തനം തുടങ്ങി

> **Lead Summary:** **കടമേരി: ** വായനാ ലോകത്ത് പുതിയ വാതായനങ്ങൾ തുറന്ന്, കടമേരി എം.യു.പി. സ്കൂളിൽ വായനാ സെൻ്ററുകൾ പ്രവർത്തനം ആരംഭിച്ചു.

## Article Content

**കടമേരി: ** വായനാ ലോകത്ത് പുതിയ വാതായനങ്ങൾ തുറന്ന്, കടമേരി എം.യു.പി. സ്കൂളിൽ വായനാ സെൻ്ററുകൾ പ്രവർത്തനം ആരംഭിച്ചു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും വായനാ സംസ്കാരത്തിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് വായനാ സെൻ്ററുകൾക്ക് പ്രാരംഭം കുറിച്ചത്.

സ്കൂൾ ലൈബ്രറിക്ക് പുറമേ ഓരോ നിലകളിലും പ്രത്യേകം സജ്ജമാക്കിയ വായനാ മൂലകളിൽ ദിനപ്പത്രങ്ങൾ, ആനുകാലികങ്ങൾ, വിവിധ ഭാഷകളിലുള്ള ലഘു ചിത്രകഥ, കഥ, കവിത പുസ്തകങ്ങൾ എന്നിവ ലഭ്യമാണ്. കുട്ടികൾക്കും അധ്യാപകർക്കും ഏത് സമയത്തും പത്രമാധ്യമങ്ങൾ സുഗമമായി വായിക്കാനാണ് ഇത്തരം റീഡിങ് സെൻ്ററുകൾ സ്ഥാപിച്ചത്.

വായനാ സെൻ്ററിൻ്റെ ഉദ്ഘാടനം തോടന്നൂർ എ.ഇ.ഒ. എം.വിനോദ് നിർവഹിച്ചു.

പ്രധാന അധ്യാപകൻ ടി. കെ. നസീർ അധ്യക്ഷനായി. എസ്.ആർ.ജി.കൺവീനർ കെ.രതീഷ്, ലൈബ്രറി കമ്മിറ്റി കൺവീനർ കെ. സി. ഫാസിൽ, ടി. കെ. ഹാരിസ്, എ. കെ. സുബൈർ, സി. എച്ച്. സായിസ്, പി. പി. എം. ജസ്മിന, വി. പി. സുഹറ, പി.കെ.സഫീല തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: കടമേരി എം.യു.പി. സ്കൂളിൽ സജ്ജീകരിച്ച വായനാ സെൻ്ററുകളുടെ ഉദ്ഘാടനം തോടന്നൂർ എ.ഇ.ഒ.എം.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141939/kadameri-mup-reading-corners-tarted-functioning-school)