---
title: "#Inauguration |  മോനാച്ചി മുക്ക് - കൂടക്കൽ - പാലേന്റ കീഴിൽ റോഡ് ഉദ്‌ഘാടനം ചെയ്തു "
english_title: "#Monachimuk #Koodakal #palantekeyil #Road #inaugurated "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141948/monachimuk-koodakal-palantekeyil-road-inaugurated"
published_at: "2023-08-26T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea111d98fd1_inuaguration.jpg"
keywords: []
---

# #Inauguration |  മോനാച്ചി മുക്ക് - കൂടക്കൽ - പാലേന്റ കീഴിൽ റോഡ് ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **അഴിയൂർ : **ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിർമ്മിച്ച മോനാച്ചി മുക്ക് - കൂടക്കൽ - പാലേന്റ കീഴിൽ റോഡ് കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ : **ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിർമ്മിച്ച മോനാച്ചി മുക്ക് - കൂടക്കൽ - പാലേന്റ കീഴിൽ റോഡ് കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.കെ.രമ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഈ റോഡ്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ, വാർഡ് വികസന സമിതി കൺവീനർ അബൂബക്കർ കടവിൽ, സി.ഡി.സി അംഗം റീന, എ.ഡി.എസ് അംഗം അസ്മ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അനിഷ ആനന്ദ സദനം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141948/monachimuk-koodakal-palantekeyil-road-inaugurated)