---
title: "#onachantha | ഓണത്തിന് നാടൻ; ആയഞ്ചേരിയിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം "
english_title: "#Onam #Kudumbashree #Onachantha #started #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141951/onam-kudumbashree-onachantha-started-ayanchery"
published_at: "2023-08-26T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea13cd1ac51_ayanchery.jpg"
keywords: []
---

# #onachantha | ഓണത്തിന് നാടൻ; ആയഞ്ചേരിയിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം 

> **Lead Summary:** **ആയഞ്ചേരി: **ഓണത്തിന് നാടൻ വിഭവങ്ങൾ ഒരുക്കി ആയഞ്ചേരിയിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കമായി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

## Article Content

**ആയഞ്ചേരി: **ഓണത്തിന് നാടൻ വിഭവങ്ങൾ ഒരുക്കി ആയഞ്ചേരിയിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കമായി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

വിവിധയിനം അച്ചാറുകൾ പായസത്തിന്റെയും വിവിധ മസാലകളുടെയും രുചിക്കൂട്ടുകൾ, നാടൻ പച്ചക്കറികൾ, കുടുംബശ്രീ അംഗങ്ങൾ കൈത്തൊഴിലിലൂടെ നിർമ്മിച്ച വിവിധതരം ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണവും നടന്നുവരുന്നു.

പരിപാടിയുടെ ഉദ്ഘാടനം പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, ടി. വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ എൻ. അബ്ദുൽഹമീദ്, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, ടി. സജിത്ത്, പി. രവീന്ദ്രൻ, എം.വി ഷൈബ, ലിസ പുനയൻ കോട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കിളിയമ്മൽ കുഞ്ഞബ്ദില്ല, യു. വി. കുമാരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മൻസൂർ ഇടവലത്ത്, ഷീമ തറമൽ എന്നിവർ സംസാരിച്ചു.

സി.ഡി.എസ്. ചെയർപേഴ്സൺ എൻ.കെ. ഷിജില സ്വാഗതവും മെമ്പർ സെക്രട്ടറി രാജീവ് കുമാർ നന്ദിയും പറഞ്ഞു .ചന്തയോടനുബന്ധിച്ച് ആയഞ്ചേരി ടൗണിൽ ഘോഷയാത്ര നടത്തി.

ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു. കുടുംബശ്രീ അംഗങ്ങളുടെ ശിങ്കാരിമേളം യാത്രക്ക് കൊഴുപ്പേകി.

ചടങ്ങിൽ അഗതി ആശ്രയ കുടുംബങ്ങൾക്കുള്ള ഓണക്കോടിയും കിറ്റും വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141951/onam-kudumbashree-onachantha-started-ayanchery)