---
title: "#pythoncaught | വൈക്കിലശ്ശേരിയിലെ വീട്ടുവളപ്പിലെ തെങ്ങിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി"
english_title: "#python #caught #climbing #coconuttree #homestead # Vaikilassery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142098/python-caught-climbing-coconuttree-homestead-vaikilassery"
published_at: "2023-08-27T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb0866826b1_python_pic_1.jpg"
keywords: []
---

# #pythoncaught | വൈക്കിലശ്ശേരിയിലെ വീട്ടുവളപ്പിലെ തെങ്ങിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **വടകര: [ **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വൈക്കിലശ്ശേരി തെരു പുഞ്ചപാലത്തിന് സമീപം വീട്ടുവളപ്പിലെ തെങ്ങിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. കുനിയിൽ ശശികുമാറിന്റെ വീടിന് സമീപത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

## Article Content

**വടകര: [ **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വൈക്കിലശ്ശേരി തെരു പുഞ്ചപാലത്തിന് സമീപം വീട്ടുവളപ്പിലെ തെങ്ങിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. കുനിയിൽ ശശികുമാറിന്റെ വീടിന് സമീപത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ഏകദേശം മൂന്ന് മീറ്റർ നീളവും 25 കിലോയോളം ഭാരവുമുണ്ട്. രാത്രി 9 മണിയോടെ വീടിന്റെ നടവഴി ലൂടെ ഇഴയുന്ന പാമ്പിനെ ശശികുമാറിന്റെ സഹോദരപുത്രൻമാർ ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കാണപ്പെടുന്നത്. തൊട്ടടുത്ത പറമ്പ് വലിയ തോതിൽ കാട് വളർത്തി നിൽക്കുകയാണ്.

ഈ കാട്ടിൽ ഉഗ്രവിഷമുള്ള പാമ്പുകളടക്കമുണ്ടെന്ന് പറയപ്പെടുന്നു. ചോറോട്‌ ഈസ്റ്റിലെ ജയരാജൻ കെ.പി, സന്തോഷ് ഇ, സുരേന്ദ്രൻ എം.ടി.കെ, ഗിരീഷ് കുമാർ പി.പി, എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.പിഞ്ചുമക്കളടക്കം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നടന്നു കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് വീടുകൾക്കുമിടയിലുള്ള വഴിയിലായിരുന്നു പാമ്പിനെ കണ്ടത് ആശങ്ക ഇടയാക്കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142098/python-caught-climbing-coconuttree-homestead-vaikilassery)