---
title: "ജില്ലയില്‍ ഒമിക്രോണ്‍ ജാഗ്രത; ബ്രിട്ടണില്‍ നിന്നെത്തിയ  46കാരന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു "
english_title: " Omicron vigilance in the district; Coming from the UK The sap of the 46-year-old was sent for examination"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14211/omicron-vigilance-in-the-district-coming-from-the-uk-the-sap-of-the-46-year-old-was-sent-for-examination"
published_at: "2021-12-03T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9e62a03f67_omicrone.jpg"
keywords: []
---

# ജില്ലയില്‍ ഒമിക്രോണ്‍ ജാഗ്രത; ബ്രിട്ടണില്‍ നിന്നെത്തിയ  46കാരന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു 

> **Lead Summary:** കോഴിക്കോട്: ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ കൊറോണ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. 21നാണ് ഇയാള്‍ യു.കെയില്‍ നിന്ന് എത്തിയത്. 26ന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്.

## Article Content

കോഴിക്കോട്: ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ കൊറോണ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. 21നാണ് ഇയാള്‍ യു.കെയില്‍ നിന്ന് എത്തിയത്. 26ന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.

എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുടെ അമ്മയ്ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14211/omicron-vigilance-in-the-district-coming-from-the-uk-the-sap-of-the-46-year-old-was-sent-for-examination)