---
title: "#anniversarycelibration | അയൽപക്ക കൂട്ടായ്മ ; ഒരുമ വനിതാ സ്വയം സഹായ കൂട്ടായ്മ വാർഷികാഘോഷം"
english_title: "#Neighborhood #association #Oruma #Women's #SelfHelpSociety #AnniversaryCelebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142137/neighborhood-association-oruma-womens-selfhelpsociety-anniversarycelebration"
published_at: "2023-08-27T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb3f1fd640d_celibration.jpg"
keywords: []
---

# #anniversarycelibration | അയൽപക്ക കൂട്ടായ്മ ; ഒരുമ വനിതാ സ്വയം സഹായ കൂട്ടായ്മ വാർഷികാഘോഷം

> **Lead Summary:** **വടകര:** **[** വൈകിലശ്ശേരി ഒരുമ വനിതാ സ്വയം സഹായ കൂട്ടായ്മ അയൽപക്ക കൂട്ടായ്മ വാർഷിക ആഘോഷം വിപുലമായി നടത്തി. നാട്ടിലെ സ്ത്രീജനങ്ങൾക്ക്,സ്ഥിരം നിക്ഷേപം, സ്വയംതൊഴിൽ പരിശീലനം,മുതലായ പല പദ്ധതികളും ആസുത്രണം

## Article Content

**വടകര:** **[** വൈകിലശ്ശേരി ഒരുമ വനിതാ സ്വയം സഹായ കൂട്ടായ്മ അയൽപക്ക കൂട്ടായ്മ വാർഷിക ആഘോഷം വിപുലമായി നടത്തി. നാട്ടിലെ സ്ത്രീജനങ്ങൾക്ക്,സ്ഥിരം നിക്ഷേപം, സ്വയംതൊഴിൽ പരിശീലനം,മുതലായ പല പദ്ധതികളും ആസുത്രണം

ചെയ്തു. പരിപാടിയുടെ ഭാഗമായി കൊച്ചു കുട്ടികളുടെ കലാപരിപാടികൾ, സ്ത്രീകളുടെ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകളും നടന്നു.

പരിപാടി ചോറോട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. സ്വയം തൊഴിൽ ശാക്‌തീകരണം എന്ന വിഷയത്തിൽ പ്രത്യയശ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു.

പ്രത്യാശ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അബ്ദുൽ ജലീൽ സഖാഫി വിഷയവതരണം നടത്തി. അസ്മിന അധ്യക്ഷയായി. ഒരുമ വൈക്കിലശ്ശേരിയുടെ പ്രസിഡന്റ്‌ ഫെമിന സ്വാഗതവും സുഹൈല നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142137/neighborhood-association-oruma-womens-selfhelpsociety-anniversarycelebration)