---
title: "#yuvajanathadal | എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ പൂർണമായും നടപ്പിലാക്കുക-യുവജനതാദൾ"
english_title: "#Fullyimplement #employment #exchange #appointments #YuvaJanathaDal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142160/fullyimplement-employment-exchange-appointments-yuvajanathadal"
published_at: "2023-08-27T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb5c982cab0_janadathal.jpg"
keywords: []
---

# #yuvajanathadal | എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ പൂർണമായും നടപ്പിലാക്കുക-യുവജനതാദൾ

> **Lead Summary:** **വടകര : [**എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ നടപ്പിലാക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്നുകൊണ്ട് 25000 നിയമനങ്ങൾ നടന്നിരിക്കുന്നു.

## Article Content

**വടകര : [**എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ നടപ്പിലാക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്നുകൊണ്ട് 25000 നിയമനങ്ങൾ നടന്നിരിക്കുന്നു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കിക്കൊണ്ട് വിവിധ സർക്കാർ, പൊതുമേഖല, ബോർഡ് കോർപ്പറേഷനുകളിലായി ഒരു വർഷം നടക്കുന്നത് കാൽ ലക്ഷത്തോളം നിയമനങ്ങൾ ആണ്.നിയമനങ്ങൾ നിയമം വഴി സുതാര്യമാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുവജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗം നിധിൻ എം ടി കെ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ്‌ രബീഷ് പയ്യോളി,സഞ്ജയ്‌ ബാവ,വിശാലിനി ഇ എം,ലിജിൻ രാജ് കെ പി,രാഗേഷ് വി കെ, റനീഷ് വി കെ,സാലിം എൻ കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142160/fullyimplement-employment-exchange-appointments-yuvajanathadal)