---
title: "#onamcelibration | ഓണാഘോഷം; ആയഞ്ചേരിയിൽ കർഷകചന്ത തുടങ്ങി"
english_title: "#Onamcelebration #Farmers #market #started #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142190/onamcelebration-farmers-market-started-ayanchery"
published_at: "2023-08-27T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb7fb7bbe40_ayanchery.jpg"
keywords: []
---

# #onamcelibration | ഓണാഘോഷം; ആയഞ്ചേരിയിൽ കർഷകചന്ത തുടങ്ങി

> **Lead Summary:** **ആയഞ്ചേരി :** **[** ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 'ഓണസമൃദ്ധി' കർഷക ചന്ത തുടങ്ങി. ജൈവ കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് ചന്തയിൽ നിന്ന് ലഭ്യമാക്കുന്നത്.

## Article Content

**ആയഞ്ചേരി :** **[** ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 'ഓണസമൃദ്ധി' കർഷക ചന്ത തുടങ്ങി. ജൈവ കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് ചന്തയിൽ നിന്ന് ലഭ്യമാക്കുന്നത്.

മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം കൂടുതൽ വിലയ്ക്കാണ് കർഷകരിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി കുഞ്ഞിരാമൻ മാസ്റ്റർക്ക് ആദ്യ വിൽപ്പന നടത്തി നിർവഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ ടി.സജിത്ത്, എൻ. അബ്ദുൽഹമീദ്, കൃഷി ഓഫീസർ കൃഷ്ണ, കൃഷി അസിസ്റ്റന്റ് രാഗിൻ, ഷാമിയ, എ.ഡി.എസ്. അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142190/onamcelebration-farmers-market-started-ayanchery)