---
title: "#helpinghand |  ഓണത്തിനൊരു കൈത്താങ്ങ് ; തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഓണസമ്മാനവുമായി സുനിൽ മുതുവന"
english_title: "#hand #Onam #SunilMuthuvana #Onamgift #those #endup #sleeping #streets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142196/hand-onam-sunilmuthuvana-onamgift-those-endup-sleeping-streets"
published_at: "2023-08-27T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb873f59c26_sunil.jpg"
keywords: []
---

# #helpinghand |  ഓണത്തിനൊരു കൈത്താങ്ങ് ; തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഓണസമ്മാനവുമായി സുനിൽ മുതുവന

> **Lead Summary:** **വടകര:** **[** തെരുവിൽ അന്തിയുറങ്ങുന്നവർക്കും പാവപ്പെട്ട രോഗികൾക്കു ഭക്ഷണകിറ്റും ഓണക്കോടിയുമായി ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന രംഗത്ത് .

## Article Content

**വടകര:** **[** തെരുവിൽ അന്തിയുറങ്ങുന്നവർക്കും പാവപ്പെട്ട രോഗികൾക്കു ഭക്ഷണകിറ്റും ഓണക്കോടിയുമായി ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന രംഗത്ത് .

താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന രോഗികൾക്കും , ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങുന്നവർക്കുമാണ് സാമ്പത്തിക സഹായവും ഭക്ഷണ കിറ്റും നൽകി സുനിൽ മാതൃകയായത് .കിടപ്പ് രോഗികൾക്കും ഓപ്പറേഷൻ

ആവശ്യമുള്ളവർക്കും സഹായം നൽകി വരുന്നതിന് ഒപ്പമാണ് ഈ ഒരു കൈതാങ്ങ് സുനിൽ ഒരുക്കിയത് . ഇപ്പോൾ 120 പേർക്ക് ഓണക്കോടി നൽകി സഹായഹസ്തം നീട്ടിയിരിക്കുകയാണ് സുനിൽ . കഴിഞ്ഞ എഴ് വർഷമായി ഓണക്കോടി നൽകിവരികയാണ് സുനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142196/hand-onam-sunilmuthuvana-onamgift-those-endup-sleeping-streets)