#GRAMONAM-23 | ഐക്യവും സൗഹാർദ്ദവും; അഴിയൂരിൽ 'ഗ്രാമോണം-23' ഓണം സൗഹൃദ കൂട്ടായ്മ

#GRAMONAM-23 | ഐക്യവും സൗഹാർദ്ദവും; അഴിയൂരിൽ 'ഗ്രാമോണം-23' ഓണം സൗഹൃദ കൂട്ടായ്മ
Aug 28, 2023 06:48 PM | By Vyshnavy Rajan

അഴിയൂർ : (vatakaranews.in) ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ നടന്ന കൂട്ടായ്മയുടെ ഓണാഘോഷം സൗഹൃദത്തിൻ്റേയും സന്തോഷത്തിൻ്റെയും ഐക്യത്തിൻ്റെയും മഹിത സന്ദേശം വിളിച്ചോതി ചരിത്രമായി. 

ഹംസക്കയും കാസിംക്കയും ഇലവിരിക്കുന്നു,  രമേശേട്ടനും സുജിയും ഷിജുവും സദ്യ വിളമ്പുന്നു, നിറസാന്നിധ്യമായി സത്യേട്ടൻ.... ചന്ദ്രിയേച്ചിയും ബേബി യേച്ചിയും ശർമ്മിളേച്ചിയും പച്ചടിയും കൂട്ട് കറിയുമായി ഓടുന്നു. പപ്പടം ബക്കറ്റുമായി  സൗജത്തും സജീവം.

വാർഡ് വികസന ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഗ്രാമോണം-23 എന്ന പേരിൽ ഓണാഘോഷം ജനകീയമായ രീതിയിൽ കൊണ്ടാടിയത്. ആഘോഷ ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സാലിം പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ സജീർ വി പി സ്വാഗതം പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങളായ രമേശൻ സി വി .സുജീഷ് പി വി, ബേബി പി വി എന്നിവർ ആശംസ അർപ്പിച്ചു. വാർഡിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.

കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരടക്കമുള്ളവരുടെ കസേരക്കളി, സുന്ദരിക്ക് പൊട്ട് തൊടൽ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ പ പരിപാടികളും അരങ്ങേറി.

വാർഡിലെ സിഡിഎസ് മെമ്പർ, ആശാ വർക്കർ, അംഗനവാടി വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കാർഷിക കർമ്മ സേന എന്നിവരെ മെമൻ്റോ നൽകി ആദരിച്ചു.

പരിപാടിയിൽ ആദ്യവസാനം പങ്കെടുത്തവരിൽ പത്ത് പേർക്ക് നറുക്കെടുപ്പിലൂടെ ഓണപ്പുടവയും സമ്മാനമായി നൽകി. വാർഡിലെ തൊഴിലുറപ്പ് പ്രവർത്തക മൈഥിലി പുത്തൻവളപ്പിലിൻ്റെ നേതൃത്വത്തിലാണ് വിഭവസമൃദ്ധമായ സ്നേഹസദ്യ ഒരുക്കിയത്.

വാർഡിലെ വിവിധ കുടുംബശ്രീകളാണ് വിവിധ വിഭവങ്ങൾ എത്തിച്ചത്. നൂറുകണക്കിന് വാർഡ് നിവാസികൾ ഓണ സ്നേഹസദ്യയിൽ പങ്കാളികളായി.

വികസന സമിതി അംഗങ്ങളായ സനൂജ് ടി പി, ഷിജു ഇ ടി, സിയാദ് എരിക്കിൽ, മൻഷുദ് ഇ സി, മുനീർ കെ കെ തൊഴിലുറപ്പ് മേറ്റുമാരായ വിപിഷ നാലകത്ത്, ഷുഭ ധനേഷ്, സരിത, വാർഡ് നിവാസികളായ സത്യൻ പി വി, രാജൻ എൻ കെ, മഷൂദ് ഇ സി, റേഷിത്ത് ആശാരിൻ്റവിട, രജീഷ് ബാപ്പുട്ടി എന്നിവരും വിവിധ കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

#GRAMONAM-23 unity and harmony; 'Gramonam-23' Onam friendly association in Azhiyur

Next TV

Related Stories
#memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

Apr 29, 2024 08:18 PM

#memundaHigherSecondarySchool | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

മേമുണ്ട സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ മേമുണ്ടക്ക്...

Read More >>
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:47 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും...

Read More >>
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 06:16 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

കൃഷിവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഷാജി. ടി.ആര്‍. പിരിമുറുക്കും നിറഞ്ഞ നിമിഷങ്ങളിലൂടെ ആ വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അനുഭവം...

Read More >>
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

Apr 29, 2024 12:34 PM

#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല...

Read More >>
Top Stories