---
title: "സി.പി.ഐ(എം) വടകര ഏരിയാ സമ്മേളനം നാളെ തുടങ്ങും "
english_title: "CPI (M) Vadakara Area Conference Starting tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14248/cpi-m-vadakara-area-conference-starting-tomorrow"
published_at: "2021-12-03T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa06dddf893_cpim  press meet .jpg"
keywords: []
---

# സി.പി.ഐ(എം) വടകര ഏരിയാ സമ്മേളനം നാളെ തുടങ്ങും 

> **Lead Summary:** വടകര: സി.പി.ഐ(എം) വടകര ഏരിയാ സമ്മേളനം ഡിസംമ്പര്‍ 4,5 തിയ്യതികളില്‍ വടകര നഗരസഭാ ടൗണ്‍ഹാളില്‍ സജ്ജമാക്കിയിട്ടുള്ള മുയ്യാരത്ത് പത്മനാഭന്‍,ടി.കെ.ബാലന്‍ നായര്‍ നഗറില്‍ നടക്കും സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

വടകര: സി.പി.ഐ(എം) വടകര ഏരിയാ സമ്മേളനം ഡിസംമ്പര്‍ 4,5 തിയ്യതികളില്‍ വടകര നഗരസഭാ ടൗണ്‍ഹാളില്‍ സജ്ജമാക്കിയിട്ടുള്ള മുയ്യാരത്ത് പത്മനാഭന്‍,ടി.കെ.ബാലന്‍ നായര്‍ നഗറില്‍ നടക്കും സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 9 മണിക്ക് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി:പി.മോഹനന്‍ മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയാസമ്മേളനത്തിനു മുന്നോടിയായി വടകരയിലെ മണിയൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി, വില്ല്യാപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലും വടകര നഗരസഭയിലുമായുള്ള സിപിഎമ്മിന്റെ ഏറ്റവും അടിത്തട്ടിലെ 3711 മെമ്പര്‍മാര്‍ ഉള്‍ക്കൊള്ളുന്ന 289 ബ്രാഞ്ച് സമ്മേളന ങ്ങളും 16 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ണ്ണ ജനാധിപത്യ അവകാശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടാണ് ഏരിയാ സമ്മേളനം നടക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ അതത് ബ്രാഞ്ചിന്റെ സിക്രട്ടരിമാരെയും തൊട്ടുമേലെയുള്ള ലോക്കല്‍ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തുകൊണ്ടാണ് പൂര്‍ത്തികരിച്ചത്.

289 ബ്രാഞ്ച് സിക്രട്ടരിമാരില്‍ 22 പേര്‍ വനിതകളാണ്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തുവരുന്ന പ്രതിനിധികള്‍ പങ്കെടുത്ത് ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുകയും 16 ലോക്കല്‍ കമ്മിറ്റികളെയും ലോക്കല്‍ സിക്രട്ടരിമാരെയും ഏരിയാ സമ്മേളന പ്രതിനിധി കളെയും തെരഞ്ഞെടുത്തു. സമ്മേളനത്തിനുമുമ്പ് 13 ലോക്കല്‍ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. സമ്മേളനത്തില്‍ വച്ച് കൂടുതല്‍ ബ്രാഞ്ചുകളുള്ള പുതുപ്പണം, നടക്കുതാഴ, മണി യൂര്‍ ലോക്കലുകള്‍ വിഭജിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ 16 ലോക്കല്‍ കമ്മിറ്റികളാണുള്ളത്.

ലോക്കല്‍ സമ്മേളനം തെരഞ്ഞെടുത്ത 148 പ്രതിനിധികളാണ് ഏരിയാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് പുറമെ നിലവിലുള്ള ഏരിയാകമ്മിറ്റിയിലെ 22 അംഗങ്ങളും ജില്ലാ സിക്രട്ടരി സ:പി മോഹനന്‍ മാസ്റ്റര്‍ക്ക് പുറമെ ജില്ലാസിക്രട്ടരിയേറ്റ് അംഗങ്ങളായ സഖാ ക്കള്‍ വി.പി.കുഞ്ഞികൃഷ്ണന്‍, സി.ഭാസ്‌കരന്‍ മാസ്റ്റര്‍, പി.വിശ്വന്‍, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.കെ.ലതിക, ടി.പി.ബിനീഷ്, കെ.കെ.ദിനേശന്‍ എന്നിവരും ഏരിയാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

കാലത്ത് 9 മണിക്ക് സമ്മേളന നഗരിയില്‍ പതാക ഉര്‍ത്തിയതിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മറ്റുനടപടികള്‍ക്ക് ശേഷം 9.30ന് ജില്ലാസിക്രട്ടരി സ:പി. മോഹനന്‍ മാസ്റ്റര്‍ സമ്മേളനം ചെയ്യും. തുടര്‍ന്ന് ഏരിയാസിക്രട്ടരി കഴിഞ്ഞ ഏരിയാ സമ്മേ ളത്തിനുശേഷം നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രവര്‍ത്തനറിപ്പോര്‍ട്ടി ന്മേലുള്ള സമ്മേളന പ്രതിനിധികളുടെ ചര്‍ച്ചയോടെ ആദ്യദിവസത്തെ സമ്മേളന നടപടി കള്‍ സമാപിക്കും.

5ാം തിയ്യതി കാലത്ത് 9.30ന് പ്രതിനിധികളുടെ ചര്‍ച്ചക്ക് ഏരിയാസിക ട്ടരിയും സമ്മേളനത്തില്‍ പങ്കെടുക്കുന്ന മേല്‍കമ്മിറ്റി നേതാക്കളും നടത്തുന്ന മറുപടി പ്രസംഗത്തിനുശേഷം റിപ്പോര്‍ട്ട് അംഗീകരിക്കുകയും പുതിയ ഏരിയാകമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഏരിയാകമ്മിറ്റി ചേര്‍ന്ന് ഏരിയാസിക്രട്ടരിയെയും തെരഞ്ഞെടുക്കും.

കോവിഡ് കാലഘട്ടത്തില്‍ വടകര ഏരിയയില്‍ 5 കോടിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം 12 സ്‌നേഹ ഭവനങ്ങള്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച് നല്‍കിയെന്നും സിപിഐ(എം) നേതാക്കള്‍ പറഞ്ഞു. സിപിഐ(എം) ഏരിയാ സെക്രട്ടറി ടി പി ഗോപാലന്‍ , സ്വാഗതം ചെയര്‍മാന്‍ കെ ശ്രീധരന്‍,സിപിഎം നേതാക്കളായ പി കെ സതീശന്‍ മാസ്റ്റര്‍, പി കെ കുഞ്ഞിരാമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14248/cpi-m-vadakara-area-conference-starting-tomorrow)