---
title: "#Coastalhighway | തീരദേശ ഹൈവേ; ചോമ്പാൽ മേഖല വികസനകുതിപ്പിലേക്ക് "
english_title: "#Coastal #Highway #Chombal #region #towards #development"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142531/coastal-highway-chombal-region-towards-development"
published_at: "2023-08-30T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eee49086270_haiway.jpg"
keywords: []
---

# #Coastalhighway | തീരദേശ ഹൈവേ; ചോമ്പാൽ മേഖല വികസനകുതിപ്പിലേക്ക് 

> **Lead Summary:** **ചോമ്പാൽ: **വടകര - ചോമ്പാൽ വഴി പുതിയ നാഷണൽ ഹൈവെയിലേക്ക് ബന്ധിപ്പിക്കുന്ന 13 മീറ്റർ വീതിയിലുള്ള തീരദേശ റോഡ് യഥാർത്യമാകുന്നത്തോടെ ഹാർബർ അടങ്ങുന്ന ചോമ്പാൽ മേഖല വൻ വികസനകുതിപ്പിലേക്ക് നീങ്ങും. തീരദേശ ഹൈവേ വരുന്നത്തോടെ ഹൈവേ വരെയുള്ള CRZ നിയത്രണങ്ങൽ എടുത്തുകളയുമെന്നതിനാലാണിത്.

## Article Content

**ചോമ്പാൽ: **വടകര - ചോമ്പാൽ വഴി പുതിയ നാഷണൽ ഹൈവെയിലേക്ക് ബന്ധിപ്പിക്കുന്ന 13 മീറ്റർ വീതിയിലുള്ള തീരദേശ റോഡ് യഥാർത്യമാകുന്നത്തോടെ ഹാർബർ അടങ്ങുന്ന ചോമ്പാൽ മേഖല വൻ വികസനകുതിപ്പിലേക്ക് നീങ്ങും. തീരദേശ ഹൈവേ വരുന്നത്തോടെ ഹൈവേ വരെയുള്ള CRZ നിയത്രണങ്ങൽ എടുത്തുകളയുമെന്നതിനാലാണിത്.

ടൂറിസം രംഗത്തും, മത്സ്യബന്ധന രംഗത്തും വൻ കുതിപ്പായിരിക്കും മേഖലയിൽ സംഭവിക്കുക. വൻ കെട്ടിടങ്ങൾ, മത്സ്യബന്ധ അനുബന്ധ സംവിധാനങ്ങൾ, ഹോട്ടലുകൾ, ഫ്ലാറ്റ് സമൂച്ചയങ്ങൾ തുടങ്ങിയയവ മേഖലയുടെ ടൂറിസം വളർച്ചയ്ക്കും കൂടി കാരണമാകും. നിലവിൽ സർവേ നടപടികൾ ആരംഭിച്ചു.

കോട്ടക്കലിനെ സാൻബേക്കുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ടെന്റർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ചോമ്പാൽ പ്രദേശത്ത് ഭൂമി ഏറ്റെടുക്കൽ സർവ്വേ നടപടികൾ അടുത്ത മാസം മുതൽ ആരംഭിക്കും. ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്കും വീടുകൾക്കും സർക്കാർ മാന്യമായ നഷ്ടപരിഹാരം നൽകുന്നതിനാൽ പദ്ധതി വേഗത്തിൽ യഥാർത്യമാകും.

കുരിയാടി, ചോമ്പാല ഹാർബർ എന്നിവിടങ്ങളിലൂടെ അഴിയൂരിൽ എത്തുന്ന പാത മാഹിയിൽ പ്രവേശിക്കും. കിഫ്‌ബിയിൽനിന്ന്‌ അനുവദിക്കുന്ന ഫണ്ട്‌ ഉപയോഗിച്ച്‌ ദേശീയപാത ബൈപാസ്‌ സബ്‌ ഡിവിഷൻ ആണ്‌ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്‌.

കേരള റോഡ്‌ ഫണ്ട്‌ ബോർഡിനാണ്‌ നിർമാണച്ചുമതല. ഒരു കിലോമീറ്റർ റോഡ്‌ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 15 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. റോഡിന്‌ മാത്രമായി 1200 കോടിയും, പാലങ്ങൾക്കും മറ്റുമായി 200 കോടിയുമാണ് ചെലവ് കണക്കാക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142531/coastal-highway-chombal-region-towards-development)