---
title: "പുത്തൂരില്‍ കിണറ്റില്‍ വീണ ആടിനെ  രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്"
english_title: "A goat that fell into a well in Puthur Rescued by firefighters"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14261/a-goat-that-fell-into-a-well-in-puthur-rescued-by-firefighters"
published_at: "2021-12-03T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa1ecc3e3a5_FIRE FORCE .jpg"
keywords: []
---

# പുത്തൂരില്‍ കിണറ്റില്‍ വീണ ആടിനെ  രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

> **Lead Summary:** വടകര: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് സോനംഗങ്ങള്‍. പൂത്തൂരില്‍ കോറോത്ത് മൈമു എന്ന ആളുടെ കിണറ്റില്‍ വീണ കൈയിലോത്ത് യൂസഫിന്റെ ഉടമസ്ഥതയുള്ള ആടിനെ ഫയര്‍ഫോഴ്‌സ് സോനംഗങ്ങളുടെ ഇടപെടലിലൂടെയാണ് ജീവന്‍ രക്ഷിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

വടകര: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് സോനംഗങ്ങള്‍. പൂത്തൂരില്‍ കോറോത്ത് മൈമു എന്ന ആളുടെ കിണറ്റില്‍ വീണ കൈയിലോത്ത് യൂസഫിന്റെ ഉടമസ്ഥതയുള്ള ആടിനെ ഫയര്‍ഫോഴ്‌സ് സോനംഗങ്ങളുടെ ഇടപെടലിലൂടെയാണ് ജീവന്‍ രക്ഷിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

ഉടമസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. വടകര ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ അരുണ്‍ കുമാറിന്റെ നേതൃത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തി.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം കെ ഗംഗാധരന്‍ കിണറ്റില്‍ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തി. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി രാജീവന്‍, കെ എം ബിജു, ഷാഗില്‍ കെ, അബ്ദുല്‍ സമദ് , എന്‍ കെ സ്വപ്‌നേഷ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14261/a-goat-that-fell-into-a-well-in-puthur-rescued-by-firefighters)