---
title: "#Sreenarayanaguru | നാടെങ്ങും ഭക്തി നിർഭരമായി ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു "
english_title: "#Sreenarayanaguru #Jayanti #celebrated #devotion #country"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142850/sreenarayanaguru-jayanti-celebrated-devotion-country"
published_at: "2023-08-31T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0ae365ffe0_sree.jpg"
keywords: []
---

# #Sreenarayanaguru | നാടെങ്ങും ഭക്തി നിർഭരമായി ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു 

> **Lead Summary:** **വടകര: **എസ്. എൻ. ഡി.പി. യോഗം വടകര യൂണിയന്റെ നേതൃത്വത്തിൽ 169 -ാമത് ചതയദിനാഘോഷം 2023 ആഗസ്ത് 31 ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് ശ്രീനാരായണ എൽ പി. സ്ക്കൂളിൽ (എടോടി) വെച്ച് ഗണപതി ഹോമം ഗുരുപൂജ എന്നിവയോടു കൂടി ആരംഭിച്ചു. തുടർന്ന് 8.30 ന് യൂണിയൻ പ്രസിഡണ്ട് എം. എം. ദാമോദരൻ പീതപതാക ഉയർത്തി.

## Article Content

**വടകര: **എസ്. എൻ. ഡി.പി. യോഗം വടകര യൂണിയന്റെ നേതൃത്വത്തിൽ 169 -ാമത് ചതയദിനാഘോഷം 2023 ആഗസ്ത് 31 ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് ശ്രീനാരായണ എൽ പി. സ്ക്കൂളിൽ (എടോടി) വെച്ച് ഗണപതി ഹോമം ഗുരുപൂജ എന്നിവയോടു കൂടി ആരംഭിച്ചു. തുടർന്ന് 8.30 ന് യൂണിയൻ പ്രസിഡണ്ട് എം. എം. ദാമോദരൻ പീതപതാക ഉയർത്തി.

9 മണിക്ക് വടകര യൂണിയൻ ഓഫീസ് ഗുരുമന്ദിര ത്തിൽ 100 ഓളം പേർ പങ്കെടുത്ത ചതയദിന പ്രാർത്ഥനയും നടന്നു. അതിന് ശേഷം ശ്രീനാരായണ സ്ക്കൂൾ വിദ്വാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികളും 11 മണിക്ക് പ്രാർത്ഥനയോടുകുടി സാംസ്ക്കാരിക സമ്മേളനവും ആരംഭിച്ചു.

യൂണിയൻ സെക്രട്ടറി പി. എം രവീന്ദ്രൻ സ്വാഗതവും പ്രസിഡണ്ട് എം. എം. ദാമോദരൻ അദ്ധ്യക്ഷം വഹിച്ച വേദിയിൽ  വനം വന്യജീവി വകുപ്പ് മന്ത്രി  എ. കെ. ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. വടകര എസ്. എൻ ഡി. പി യൂണിയനെ കേരളത്തിലെ തന്നെ ഏറ്റവും പ്രവർത്തന നിരതമായ യൂണിയനുകളിൽ ഒന്നാക്കി മാറ്റിയ വടകര യൂണിയൻ പ്രസിഡണ്ട് എം. എം. ദാമോദരനെയും യൂണിയൻ സെക്രട്ടറി പി. എം. രവീന്ദ്രനെയും സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി മാധ്യമ പുര സ്ക്കാര ജേതാവ് പി. ലിജീഷ് ( മാതൃഭൂമി സ്റ്റാഫ് കറസ്പോണ്ടന്റ്, വടകര) നെയും ആദരിച്ചു.

എസ്. എൻ. ഡി. പി. യോഗം ഡയറക്ടർ ബാബു പൂതംപാറ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസി ഡണ്ട് കെ.ടി. ഹരിമോഹൻ, യോഗം ഡയറക്ടർമാരായ റഷീദ് കക്കട്ടിൽ സി. എച്ച്. ബാബു, ചന്ദ്രൻ ചാലിൽ, സൈബർ സേന സംസ്ഥാന കൺവീനർ  ജയേഷ് വടകര, യൂത്ത്മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗമായ അനീഷ് കുനിങ്ങാട്, യൂത്ത്മുവ്മെന്റ് യൂണിയൻ പ്രസിഡണ്ട് ഷെനിത്ത് അടുക്കത്ത്, സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം വനിതാ സംഘം പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ഗീത രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

ഉച്ചക്ക് 12 മണിമുതൽ സമൂഹ സദ്യ എസ്. എൻ. എൽ പി. സ്ക്കൂളിൽ വെച്ച് നടക്കുകയും തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ശ്രീനാരായണ എൽ പി സ്ക്കൂളിൽ നിന്നും ആരംഭിച്ച വർണ്ണശഭളമായ ഘോഷയാത്ര പീത പതാകകളാലും, തോരണങ്ങളാലും, ശോഭയണിഞ്ഞ വടകര നഗരത്തിലൂടെ വാദ്യാഘോഷം താലപ്പൊലി മുത്തു കുടകൾ വിവിധ കാലാരൂപങ്ങൾ എന്നിവയോടെ പുഷ്പാലംകൃതമായ ഗുദേവന്റെ മനോഹര വിഗ്രഹം അണിയിച്ചൊരുക്കിയ രഥത്തിന്റെ അകമ്പടിയോടെ ഗുരുദേവ ഭക്തരായ ആയിരങ്ങൾ അണിനിരന്ന ഘോഷ യാത്ര ഗുരുദേവ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ബൈപ്പാസ് റോഡ് പുതിയ ബസ് സ്റ്റാന്റ്, എടോടി, പഴയ ബസ്സ് സ്റ്റാന്റ്, അഞ്ചുവിളക്ക് ജങ്ങ്ഷൻ, ജെ. ടി. റോഡ്, വീരഞ്ചേരി റോഡ് വഴി ശ്രീനാരായണ ഗുരദേവന്റെ പാദ സ്പർശമേറ്റ കോട്ടക്കുളങ്ങര ശ്രീ.സ്വാമി നാഥ ക്ഷേത്രത്തിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142850/sreenarayanaguru-jayanti-celebrated-devotion-country)