---
title: "#competition | അപേക്ഷ 15 നകം; കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിൽ പങ്കെടുക്കാം "
english_title: "#Application #15 #Children #participate #Biodiversity #Congress #competitions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143027/application-15-children-participate-biodiversity-congress-competitions"
published_at: "2023-09-01T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1c11ab5a67_apply.jpg"
keywords: []
---

# #competition | അപേക്ഷ 15 നകം; കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിൽ പങ്കെടുക്കാം 

> **Lead Summary:** **വടകര : **കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന, കുട്ടികളുടെ പതിനാറാമത് ജൈവവൈവിധ്യ കോൺഗ്രസിലെ ജില്ലാ -സംസ്ഥാനതല മത്സരങ്ങളിൽ 10 മുതൽ 18 വയസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം.

## Article Content

**വടകര : **കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന, കുട്ടികളുടെ പതിനാറാമത് ജൈവവൈവിധ്യ കോൺഗ്രസിലെ ജില്ലാ -സംസ്ഥാനതല മത്സരങ്ങളിൽ 10 മുതൽ 18 വയസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം.

പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, ഉപന്യാസം, പ്രോജക്ട് അവതരണം എന്നിവയിലാണ് മത്സരങ്ങൾ.

താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 15 നകം കോഴിക്കോട് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിലിലേക്ക് അയക്കുക.

അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും [www.keralabiodiversity.org](www.keralabiodiversity.org) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി 0471-2724740, 9656530675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143027/application-15-children-participate-biodiversity-congress-competitions)