---
title: "#Applicationinvited | ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു "
english_title: "#Applications #invited #Ujjwalabalyam #Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143032/applications-invited-ujjwalabalyam-award"
published_at: "2023-09-01T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1c36b5724d_application.jpg"
keywords: []
---

# #Applicationinvited | ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** > **വടകര : **വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥതി സംരക്ഷണം, ഐ ടി, കൃഷി, മാലിന്യസംരക്ഷണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് "ഉജ്ജ്വലബാല്യം" പുരസ്കാരങ്ങൾ നൽകി വരുന്നത്.

## Article Content

> **വടകര : **വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥതി സംരക്ഷണം, ഐ ടി, കൃഷി, മാലിന്യസംരക്ഷണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് "ഉജ്ജ്വലബാല്യം" പുരസ്കാരങ്ങൾ നൽകി വരുന്നത്.

ജില്ലയിൽ നാല് കുട്ടികൾക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉൾപ്പെടെ) പുരസ്‌കാരം നൽകുന്നത്. കഴിവ് തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ, പത്രകുറിപ്പുകൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധികരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾകൊള്ളുന്ന സി ഡി, പെൻഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്.

അപേക്ഷകൾ സെപ്റ്റംബർ 15 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രണ്ടാം നില ബി.ബ്ലോക്ക് സിവിൽ സ്റ്റേഷൻ പി ഒ കോഴിക്കോട് 673020 എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ നേരിട്ടോ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0495 2378920, 9946409664

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143032/applications-invited-ujjwalabalyam-award)