---
title: "#UDF | ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ വടകരയിൽ യുഡിഎഫ് നേതൃസംഗമം "
english_title: "#Loksabha #Elections #UDF #leadership #meeting #Vadakara #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143080/loksabha-elections-udf-leadership-meeting-vadakara-tomorrow"
published_at: "2023-09-01T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1fe788aa91_muraleedaran.jpg"
keywords: []
---

# #UDF | ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ വടകരയിൽ യുഡിഎഫ് നേതൃസംഗമം 

> **Lead Summary:** **വടകര: **ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിനെ ജില്ലയിൽ പ്രവർത്തന സജ്ജമാക്കുന്നതിന് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി രണ്ടാം തിയതി ശനിയാഴ്ച വടകരയിൽ യുഡിഎഫ് നേതൃ സംഗമം നടക്കുമെന്ന് ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിനെ ജില്ലയിൽ പ്രവർത്തന സജ്ജമാക്കുന്നതിന് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി രണ്ടാം തിയതി ശനിയാഴ്ച വടകരയിൽ യുഡിഎഫ് നേതൃ സംഗമം നടക്കുമെന്ന് ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുതിയ സ്റ്റാന്റിനു സമീപത്തെ റോയൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന നേതൃസംഗമം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.

വടകര പാർലമെന്റ് മണ്ഡലത്തിലെ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, വടകര, കൊയിലാണ്ടി എന്നീ അസംബ്ലി മണ്ഡലങ്ങളിലെ യുഡിഎഫ് ചെയർമാൻ, കൺവീനർ, ഇതിന്റെ പരിധിയിലെ 36 പഞ്ചായത്ത്തല ചെയർമാൻ, കൺവീനർ എന്നിവരും മുനിസിപ്പൽ തല യുഡിഎഫ് ചെയർമാൻ, കൺവീനർ, ജില്ലാ യുഡിഎഫ് കമ്മിറ്റി അംഗങ്ങൾ, ഘടകക്ഷികളുടെ നിയോജക മണ്ഡലം- ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി, പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.

നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്ത് തല പ്രവർത്തന പദ്ധതികൾ സംഗമത്തിൽ ആവിഷ്കരിക്കുമെന്നു നേതാക്കൾ പറഞ്ഞു. വടകര പാർലമെന്റ് മണ്ഡലത്തിനു കീഴിലെ എഴ് അസംബ്ലി മണ്ഡലങ്ങളും എൽഡിഎഫിന്റെ കൈയിലാണെങ്കിലും ലോക്സഭയിലേക്ക് യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് നേതാക്കൾ അവകാശപ്പെട്ടു.

ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ, വടകര മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143080/loksabha-elections-udf-leadership-meeting-vadakara-tomorrow)