---
title: "#Udayalibrary | ഉദയ ലൈബ്രറി കെട്ടിടം ശിലാ സ്ഥാപനം 3 ന് "
english_title: "#Udaya #Library #Building #Stone #Foundation #3On #kalleri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143104/udaya-library-building-stone-foundation-3on-kalleri"
published_at: "2023-09-01T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f212aac38f0_kunjammad.jpg"
keywords: []
---

# #Udayalibrary | ഉദയ ലൈബ്രറി കെട്ടിടം ശിലാ സ്ഥാപനം 3 ന് 

> **Lead Summary:** കല്ലേരി : പൊന്മേരി പറമ്പിലെ ഉദയ ലൈബ്രറിയുടെ കെട്ടിടം ഒരുങ്ങുന്നു. 

## Article Content

കല്ലേരി : പൊന്മേരി പറമ്പിലെ ഉദയ ലൈബ്രറിയുടെ കെട്ടിടം ഒരുങ്ങുന്നു. 

2023 സെപ്റ്റംബർ 3 ഞായറാഴ്ച 3മണിക്ക് പൊയിൽപ്പാറയ്ക്ക് സമീപം കുറ്റ്യാടി എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ശിലാ സ്ഥാപന കർമ്മം നിർവ്വഹിക്കും.

കുറ്റ്യാടി എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ SDF ൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയ്ക്കാണ് നിര്‍മാണം നടത്തുന്നത്.

ശിലാ സ്ഥാപന ചടങ്ങിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തുമാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന മുഖ്യതിഥിയായി എത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143104/udaya-library-building-stone-foundation-3on-kalleri)