---
title: "#opparam | ഓർമ്മകൾ പുതുക്കി 'ഒപ്പരം'; പൂർവ വിദ്യാർഥി സംഗമം ഹൃദ്യമായി "
english_title: "#Memories #refreshed #opparam #alumni #reunion #heartwarming"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143271/memories-refreshed-opparam-alumni-reunion-heartwarming"
published_at: "2023-09-02T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3086d80be2_opparam.jpg"
keywords: []
---

# #opparam | ഓർമ്മകൾ പുതുക്കി 'ഒപ്പരം'; പൂർവ വിദ്യാർഥി സംഗമം ഹൃദ്യമായി 

> **Lead Summary:** **വടകര: **വടകര ബിഇഎം ഹൈസ്കൂൾ 92-95 ബി ഡിവിഷൻ ബാച്ച് സംഘടിപ്പിച്ച ഒപ്പരം' പൂർവ വിദ്യാർഥി സംഗമം ഹൃദ്യമായി ഗുരുവന്ദനം, ഓർമച്ചെപ്പ്, ഓണാഘോഷ പരിപാടികൾ എന്നിവ ശ്രദ്ധേയമായി.

## Article Content

**വടകര: **വടകര ബിഇഎം ഹൈസ്കൂൾ 92-95 ബി ഡിവിഷൻ ബാച്ച് സംഘടിപ്പിച്ച ഒപ്പരം' പൂർവ വിദ്യാർഥി സംഗമം ഹൃദ്യമായി ഗുരുവന്ദനം, ഓർമച്ചെപ്പ്, ഓണാഘോഷ പരിപാടികൾ എന്നിവ ശ്രദ്ധേയമായി.

ഗുരുവന്ദനം ചടങ്ങിൽ അധ്യാപകരായ സൽമി സത്യാർഥി, രവീന്ദ്രൻ, രഞ്ജിത്ത്, പ്രേം രാജ് ദിവാകരൻ, സത്യൻ, ബാലൻ, ശാന്ത, ത്രേസ്യമ്മ, ഗൗരി എന്നിവരെ ആദരിച്ചു. പ്രധാന അധ്യാപിക നീനതുഷാര മുഖ്യ പ്രഭാഷണം നടത്തി.

സ്കൂളിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇതിനായി പൂർവ വിദ്യാർഥി കൂട്ടായ്മകളുടെ ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാന അധ്യാപിക നീനതുഷാര പറഞ്ഞു.

1800 ഓളം വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് 400 കുട്ടികൾ മാത്രമാണുള്ളത്. പ്രാദേശിക അധ്യാപകരുടെ അഭാവം സ്കൂളിനെ ബാധിച്ചിട്ടുണ്ടെന്ന് പൂർവാധ്യാപകർ ചൂണ്ടിക്കാട്ടി.

ശ്രീകല എം.കെ അധ്യക്ഷത വഹിച്ചു എസ്കെ കുട്ടോത്ത്, ഗിരീഷ്, രജീഷ്, ഹഷ്കർ, ജിജേഷ് കുന്നുമ്മൽ, അനുപമ, ദീസ, അനൂപ്, സുർജിത് സുനിത, റയിസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143271/memories-refreshed-opparam-alumni-reunion-heartwarming)