---
title: "#SDPI | അടുക്കള സമരം; വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ "
english_title: "#kitchen #strike #SDPI #protests #against #price "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143351/kitchen-strike-sdpi-protests-against-price"
published_at: "2023-09-02T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f353532ea25_sdpi.jpg"
keywords: []
---

# #SDPI | അടുക്കള സമരം; വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ 

> **Lead Summary:** **വടകര : **വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള സമരം സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അടുക്കള സമരം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള സമരം സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അടുക്കള സമരം ഉദ്ഘാടനം ചെയ്തു.

അടുക്കളപ്പാത്രങ്ങൾ ഏന്തി വടകര ഓവർബ്രിഡ്ജിൽ നിന്ന് തുടങ്ങിയ പ്രകടനം വടകര പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, മണ്ഡലം വൈസ് പ്രസിഡന്റ് റൗഫ് ചോറോട്, എന്നിവർ സംസാരിച്ചു.

അസീസ് വെള്ളോളി,ഷറഫുദ്ദീൻ പി പി, ആസിഫ് ചോറോട്, ഷബീർ ടി കെ,ഉനൈസ് ഒഞ്ചിയം,സഫീർ വൈക്കിലശ്ശേരി, റസീന വികെ, അർഷിന സലാം, ഇർഫാന ഒഞ്ചിയം, ഷംന ചോറോട്,അഫീറ ചോമ്പാല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143351/kitchen-strike-sdpi-protests-against-price)