---
title: "യൂത്ത് കോണ്‍ഗ്രസ്സ്  പദയാത്ര ; വടകരയില്‍ പോസ്റ്റര്‍ പ്രചാരണം തുടങ്ങി"
english_title: "Youth Congress walk in the district on the 17th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14342/youth-congress-walk-in-the-district-on-the-17th"
published_at: "2021-12-04T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab066259931_pada yathra .jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ്സ്  പദയാത്ര ; വടകരയില്‍ പോസ്റ്റര്‍ പ്രചാരണം തുടങ്ങി

> **Lead Summary:** വടകര: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് ജില്ലയില്‍ നടക്കുന്ന പദയാത്രയുടെ പോസ്റ്റര്‍ പ്രചാരണത്തിന്റെ വടകര നിയോജകമണ്ഡലം തല ഉദ്ഘാടനം വടകരയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. പി. ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് ജില്ലയില്‍ നടക്കുന്ന പദയാത്രയുടെ പോസ്റ്റര്‍ പ്രചാരണത്തിന്റെ വടകര നിയോജകമണ്ഡലം തല ഉദ്ഘാടനം വടകരയില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. പി. ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് സുബിന്‍മടപ്പള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹീന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ധനീഷ്‌ലാല്‍, പി. കെ. രാഗേഷ്, സംസ്ഥാന നിര്‍വഹസമിതി അംഗം ബവിത്ത് മാലോല്‍, പ്രഭിന്‍പാക്കയില്‍, സജിത്ത് മാരാര്‍, സുജിത്ത് ഒടിയില്‍,ലിജി പുതിയെടുത്ത്, അജേഷ് കോയന്റവിട, അഭിനന്ദ് ജെ മാധവ്, ബിപിന്‍ പുറങ്കര, അനന്ദു, വി. കെ,മുഹമ്മദ് മിറാഷ്,സിജു പുഞ്ചിരിമില്‍, സുമേഷ് കുറുപ്പ്, എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14342/youth-congress-walk-in-the-district-on-the-17th)