---
title: "സിപിഐ(എം) വടകര ഏരിയാ  സമ്മേളനം ആരംഭിച്ചു"
english_title: "CPI (M) Vadakara Area Conference begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14362/cpi-m-vadakara-area-conference-begins"
published_at: "2021-12-04T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab16b01b459_cpm vatakara .jpg"
keywords: []
---

# സിപിഐ(എം) വടകര ഏരിയാ  സമ്മേളനം ആരംഭിച്ചു

> **Lead Summary:** വടകര: സിപിഐ(എം) വടകര ഏരിയ സമ്മേളനത്തിന് ടൗണ്‍ ഹാളില്‍ സജ്ജമാക്കിയ മുയ്യാരത്ത് പത്മനാഭന്‍ , ടി കെ ബാലന്‍ നായര്‍ നഗറില്‍ ആവേശകരമായ തുടക്കം. അടുത്ത വര്‍ഷം ഏപ്രിലില്‍ കണ്ണൂരില്‍ നടക്കാന്‍ ഇരിക്കുന്ന 23 മത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള വടകര ഏരിയ സമ്മേളനമാണ് ഇന്നും നാളെയുമായി നടക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയുമായ പി. മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: സിപിഐ(എം) വടകര ഏരിയ സമ്മേളനത്തിന് ടൗണ്‍ ഹാളില്‍ സജ്ജമാക്കിയ മുയ്യാരത്ത് പത്മനാഭന്‍ , ടി കെ ബാലന്‍ നായര്‍ നഗറില്‍ ആവേശകരമായ തുടക്കം. അടുത്ത വര്‍ഷം ഏപ്രിലില്‍ കണ്ണൂരില്‍ നടക്കാന്‍ ഇരിക്കുന്ന 23 മത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള വടകര ഏരിയ സമ്മേളനമാണ് ഇന്നും നാളെയുമായി നടക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയുമായ പി. മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം എം. ടി. നാരായണന്‍ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സമ്മേളന പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വടകരയില്‍ നേരത്തെ 13 ലോക്കല്‍ കമ്മിറ്റികളായിരുന്നു ഉണ്ടായിരുന്നത്.കൂടുതല്‍ ബ്രഞ്ചുകളുള്ള മണിയൂര്‍ , പുതുപ്പണം, നടക്കുതാഴ ലോക്കലുകള്‍ വിഭജിക്കുകയും , സമ്മേളനത്തോടെ 16 ലോക്കല്‍ കമ്മിറ്റികളായി മാറുകയും ചെയ്തു. ഈ 16 ലോക്കല്‍ കമ്മിറ്റികളില്‍നിന്നും തിരഞ്ഞെടുത്ത 148 പ്രതിനിധികള്‍ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ സി.ഭാസ്‌ക്കരന്‍, പി. വിശ്വന്‍, വി.പി കുഞ്ഞികൃഷ്ണന്‍, കെ.കുഞ്ഞമ്മദ് തുടങ്ങിയവരും ജില്ല കമ്മിറ്റി മെമ്പര്‍മാരായ ടി. പി ബിനീഷ് , കെ. കെ ലതിക, കെ ശ്രീധരന്‍, കുഞ്ഞിക്കണ്ണന്‍ , ടീ കെ ദിവാകരന്‍, കെ. കെ കുഞ്ഞിരാമന്‍, തുടങ്ങിയവര്‍ പങ്കെടുത്തുന്നുണ്ട്.

ഉദ്ഘാടന പരിപാടിക്ക് ശേഷം ലോക്കല്‍ പ്രതിനിധികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് വൈകീട്ടോടെ പൊതുചര്‍ച്ച ആരംഭിക്കുകയും ചെയ്യും. നാളെ പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളെയും ജില്ല സമ്മേളനത്തിനായുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14362/cpi-m-vadakara-area-conference-begins)