---
title: "#goat | അറിഞ്ഞ് നൽകി ആടിനെ; ഡൽഹിയിൽ ആസ്ഥാന മന്ദിരത്തിന് ആടിനെ നൽകി ബാബുവും കുടുംബവും "
english_title: "#Knowingly #gave #goat #Babu #family #headquarters #building #Delhi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143759/knowingly-gave-goat-babu-family-headquarters-building-delhi"
published_at: "2023-09-04T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5a84938fea_babu.jpg"
keywords: []
---

# #goat | അറിഞ്ഞ് നൽകി ആടിനെ; ഡൽഹിയിൽ ആസ്ഥാന മന്ദിരത്തിന് ആടിനെ നൽകി ബാബുവും കുടുംബവും 

> **Lead Summary:** **വടകര : ** കർഷകത്തൊഴിലാളികളുടെ സ്വപ്നത്തിന് കരുത്താക്കാൻ അറിഞ്ഞ് നൽകിയത് ജീവിത സമ്പാധ്യമായി വളർത്തിയ ആടിനെ .

## Article Content

**വടകര : ** കർഷകത്തൊഴിലാളികളുടെ സ്വപ്നത്തിന് കരുത്താക്കാൻ അറിഞ്ഞ് നൽകിയത് ജീവിത സമ്പാധ്യമായി വളർത്തിയ ആടിനെ .

അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ഡൽഹിയിൽ നിർമ്മി കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ആടിനെ സംഭാവന നൽകി വടകര കോട്ടപ്പള്ളിയിലെ അരീക്ക ചാലിൽ ബാബുവും കുടുംബവും.

വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ കെ.എസ്. കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ആടിനെ ഏറ്റുവാങ്ങി.

കെ.എം. ബാലൻ അധ്യക്ഷനായി. യൂണിയൻ വടകര ഏരിയാ സെക്രട്ടറി പി.പി. ബാലൻ, ജില്ലാ കമ്മിറ്റി അംഗം സ്മിത, ആർ.കെ. ചന്ദ്രൻ , ടി.കെ. രാമചന്ദ്രൻ സംസാരിച്ചു. പി.ടി.കെ.രാജീവൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143759/knowingly-gave-goat-babu-family-headquarters-building-delhi)