---
title: "ഓര്‍ക്കാട്ടേരിയില്‍ നിന്നും കാണാതായ യുവാവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി"
english_title: "Missing from Orkatteri The search for the young man was intensified"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14380/missing-from-orkatteri-the-search-for-the-young-man-was-intensified"
published_at: "2021-12-04T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab285c8ca02_missing .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ നിന്നും കാണാതായ യുവാവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി

> **Lead Summary:** ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ നിന്നും അഞ്ച് ദിവസം മുന്‍പ് കാണാതായ യുവാവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഓര്‍ക്കാട്ടേരി പുനത്തില്‍ ജിബീഷിനെ കാണാതായത്. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ വീട്ടുകാരോട് പറഞ്ഞെങ്കിലും പിന്നീട് 2-3 ദിവസമായി ആളെ കുറിച്ച് യാതൊരു വിവരവുമില്ല.

## Article Content

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ നിന്നും അഞ്ച് ദിവസം മുന്‍പ് കാണാതായ യുവാവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഓര്‍ക്കാട്ടേരി പുനത്തില്‍ ജിബീഷിനെ കാണാതായത്. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ വീട്ടുകാരോട് പറഞ്ഞെങ്കിലും പിന്നീട് 2-3 ദിവസമായി ആളെ കുറിച്ച് യാതൊരു വിവരവുമില്ല.

കഴിഞ്ഞ ചൊവ്വാഴ്ച നിര്‍മ്മാണതൊഴിലാളിയായ ജിബീഷ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ജോലി പൂര്‍ത്തിയാക്കാത്തിനാല്‍ ഇന്ന് വരാന്‍ കഴിയില്ലെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണ്‍ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കോള്‍ ഡൈവേര്‍ട്ട് ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഫോണില്‍ കിട്ടിയപ്പോള്‍ ദൂരെയാണ് ഉള്ളതെന്ന് പറയുകയും തുടര്‍ന്ന് കോള്‍ കട്ടാവുകയും ചെയ്തു. ബന്ധുക്കളെ പരാതിയില്‍ എടച്ചേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14380/missing-from-orkatteri-the-search-for-the-young-man-was-intensified)