---
title: "#Tourismresthouses | ടൂറിസം റസ്റ്റ് ഹൗസ്സ്; ഉദ്ഘാടനത്തിനൊരുങ്ങി ലോകനാർകാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസ് "
english_title: "#Tourism #Rest #Houses #Loknarkav #ready #inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143805/tourism-rest-houses-loknarkav-ready-inauguration"
published_at: "2023-09-04T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5dd616d3e7_riyas.jpg"
keywords: []
---

# #Tourismresthouses | ടൂറിസം റസ്റ്റ് ഹൗസ്സ്; ഉദ്ഘാടനത്തിനൊരുങ്ങി ലോകനാർകാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസ് 

> **Lead Summary:** **വടകര:** സംസ്ഥാന സർക്കാർ തീർത്ഥാടന ടൂറിസം പദ്ധതിയിൽ നാലരക്കോടി രൂപ ചെലവിൽ ലോകനാർകാവിൽ നിർമിച്ച ടൂറിസം റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 30ന് നടക്കും. വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര:** സംസ്ഥാന സർക്കാർ തീർത്ഥാടന ടൂറിസം പദ്ധതിയിൽ നാലരക്കോടി രൂപ ചെലവിൽ ലോകനാർകാവിൽ നിർമിച്ച ടൂറിസം റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 30ന് നടക്കും. വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഘോഷയാത്ര, കളരിപ്പയറ്റ്, കലാപരിപാടികൾ എന്നിവ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

വടക്കേ മലബാറിന്റെ തീർത്ഥാടന ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള ലോകനാർക്കാവ് ക്ഷേത്രത്തിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടു കൂടിയ റസ്റ്റ് ഹൗസാണ് പ്രവൃത്തി പൂർത്തിയായത്.

ലോകനാർക്കാവിലെത്തുന്ന തീർത്ഥാടന സഞ്ചാരികൾക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസിൽ ഒരു സമയം 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, ശീതികരിച്ച മുറികൾ, ഡോർമിറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയാണുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143805/tourism-rest-houses-loknarkav-ready-inauguration)