---
title: "#geetha | അംഗീകാരം; രാജൻ സ്മാരക പുരസ്കാരം അഭിനേത്രി ഗീത ചോറോട് ഏറ്റുവാങ്ങി "
english_title: "#recognition #Actress #Geethachorodu #received #Rajan #Memorialaward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143847/recognition-actress-geethachorodu-received-rajan-memorialaward"
published_at: "2023-09-04T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5fc18a83cd_geetha.jpg"
keywords: []
---

# #geetha | അംഗീകാരം; രാജൻ സ്മാരക പുരസ്കാരം അഭിനേത്രി ഗീത ചോറോട് ഏറ്റുവാങ്ങി 

> **Lead Summary:** **വടകര: **വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി ഏർപെടുത്തിയ പുരസ്കാരം അഭിനേത്രി ഗീത ചോറോട് ഏറ്റുവാങ്ങി. ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് അവാർഡ് സമ്മാനിച്ചു. 10001 രൂപയും പ്രശസ്ത പ്രതവും അടങ്ങിയതാണ് പുരസ്കാരം.

## Article Content

**വടകര: **വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി ഏർപെടുത്തിയ പുരസ്കാരം അഭിനേത്രി ഗീത ചോറോട് ഏറ്റുവാങ്ങി. ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് അവാർഡ് സമ്മാനിച്ചു. 10001 രൂപയും പ്രശസ്ത പ്രതവും അടങ്ങിയതാണ് പുരസ്കാരം.

ചോറോട് നടന്ന ചടങ്ങിൽ വി.ടി.മുരളി അധ്യക്ഷനായി ബി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി ടി വി ബാലൻ ടി കെ വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, പാട്ടുപുരനാണു ടി പി റഷീദ്, ഗീത ചോറോട് തുടങ്ങിയവർ സംസാരിച്ചു .

സജീവൻ ചോറോട് സ്വാഗതവും ആർ വിശ്വൻ നന്ദിയും പറഞ്ഞ പറഞ്ഞ ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. മൂന്നാം വർഷമാണ് വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി അവാർഡ് നൽകുന്നത്.

പ്രഥമ അവാർഡ് നാടക-സിനിമാനടി കുട്ട്യേടത്തി വിലാസിനിക്കായിരുന്നു രണ്ടാം വർഷം നാടക-സിനിമാ നടൻ മുഹമ്മദ് പേരാമ്പ്രയെ തെരഞ്ഞെടുത്തു.

മൂന്ന് പതിറ്റാണ്ടിലേറെയായി നാടക രംഗത്ത് നിറഞ്ഞുനിൽക്കുകയാണ് ഗീത ചോറോട് . അമച്വർ പ്രൊഫഷണൽ രംഗത്ത് 120 ഓളം നാടകങ്ങളിൽ വേഷമിട്ട ഗീത വടകര നഗരസഭ വൈസ് ചെയർപേഴ്സണായും പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143847/recognition-actress-geethachorodu-received-rajan-memorialaward)