---
title: "#gramasree | നാടിന് ആവേശമായി ഗ്രാമ ശ്രീ ഓണാഘോഷം "
english_title: "#gramasree #onam #celebration "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143858/gramasree-onam-celebration"
published_at: "2023-09-04T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6068d45b49_gramasri.jpg"
keywords: []
---

# #gramasree | നാടിന് ആവേശമായി ഗ്രാമ ശ്രീ ഓണാഘോഷം 

> **Lead Summary:** **വടകര: **ചോറോട് പഞ്ചായത്തിലെ ചോറോട് ഈസ്റ്റ് രാമത്ത് മുക്ക് പ്രദേശത്തെ 120 വീടുകൾ ചേർന്ന ഗ്രാമ ശ്രീ അയൽപക്ക സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നടന്ന ഓണസദ്യയും ഓണാഘോഷവും നാടിന് ആവേശമായി.

## Article Content

**വടകര: **ചോറോട് പഞ്ചായത്തിലെ ചോറോട് ഈസ്റ്റ് രാമത്ത് മുക്ക് പ്രദേശത്തെ 120 വീടുകൾ ചേർന്ന ഗ്രാമ ശ്രീ അയൽപക്ക സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നടന്ന ഓണസദ്യയും ഓണാഘോഷവും നാടിന് ആവേശമായി.

തിരുവോണ ദിവസം കുട്ടികൾ, മുതിർന്നവർ, സത്രീകൾ ,പെൺകുട്ടികൾ എന്നിവരുടെ ടീമുകൾ പങ്കെടുത്ത കമ്പവലി മത്സരം, സ്ലോ സൈക്കിളിംഗ്, ഗൃഹാങ്കണങ്ങളിൽ പൂക്കള മത്സരം, ഓലമടയൽ,തുടങ്ങിയ മത്സരങ്ങളും, 31 ന് രാവിലെ മുതൽ രാത്രി വരെ വിവിധ പരിപാടികളും നടന്നു.

ലെമൺ സ്പൂൺ, മ്യൂസിക്കൽ ചെയർ, കുരുടനും മണി യും ,വടക്കൻപാട്ട്, പുരുഷൻമാരുടെ സാരിയുടുക്കൽ മത്സരം റെസിഡൻസിലെ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയ പരിപാടികൾ നടത്തി. പിഞ്ചു മക്കൾ തുടങ്ങി പ്രായമായ വരടക്കം പരിപാടികളിൽ പങ്കെടുത്തു.

ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാ സംഗീത സംവിധായകൻ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.സുരേന്ദ്രൻ, ടി.കെ.മോഹനൻ, കെ.ശ്രീധരൻ നമ്പ്യാർ, സി.എച്ച് ബാലൻ മാസ്റ്റർ, കെ.കുത്തി രാമൻ, ഗോപി നമ്പ്യാർ കൽഹാര, എൻ.കെ.അജിത്കുമാർ, എൻ.കെ.മോഹനൻ, വി.എം മോഹനൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143858/gramasree-onam-celebration)