---
title: "#gandhi@vatakara | ഗാന്ധി@വടകര ; ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തിന് സ്വാഗത സംഘമായി "
english_title: "#Gandhi #@Vadakara #welcome #gathering #yearlong #celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143922/gandhi-vadakara-welcome-gathering-yearlong-celebration"
published_at: "2023-09-05T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6aeef9458f_gandhivatakara.jpg"
keywords: []
---

# #gandhi@vatakara | ഗാന്ധി@വടകര ; ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തിന് സ്വാഗത സംഘമായി 

> **Lead Summary:** **വടകര :** ഗാന്ധിജിയുടെ വടകര സന്ദർശനത്തിൻ്റെ നവതി ആഘോഷം വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഒക്ടോബർ ഒന്നിന് തുടക്കമാവും .

## Article Content

**വടകര :** ഗാന്ധിജിയുടെ വടകര സന്ദർശനത്തിൻ്റെ നവതി ആഘോഷം വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഒക്ടോബർ ഒന്നിന് തുടക്കമാവും .

സ്വാഗത സംഘം രൂപീകരണ യോഗം എം. സി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ മുതുവന, സോമശേഖരൻ.പി, സി.കുമാരൻ, പ്രൊ. കെ.സി. വിജയരാഘവൻ ,കുനിയിൽ വത്സലൻ, വി. കെ.പ്രേമൻ, വി.പി.രമേശൻ, എ.എസ്.അജീഷ്, ഹീര വടകര ,അഡ്വ. ഐ.മൂസ, ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ചെയർമാനായി അഡ്വ. ഐ.മൂസയെയും,ജനറൽ കൺവീനറായി ഹരീന്ദ്രൻ കരിമ്പനപ്പാലത്തെയും തെരഞ്ഞെടുത്തു. കെ.മുരളീധരൻ എം .പി യാണ് സ്വാഗത സംഘത്തിൻ്റെ മുഖ്യ രക്ഷാധികാരി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143922/gandhi-vadakara-welcome-gathering-yearlong-celebration)