---
title: "#mahila | ആവേശോജ്വലം പതിയാരക്കര വില്ലേജ് ജാഥ സമാപിച്ചു"
english_title: "#pathiyarakkara #mahila #association #village #march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144029/pathiyarakkara-mahila-association-village-march-new"
published_at: "2023-09-05T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f705b0273e6_mahila.jpg"
keywords: []
---

# #mahila | ആവേശോജ്വലം പതിയാരക്കര വില്ലേജ് ജാഥ സമാപിച്ചു

> **Lead Summary:** **വടകര:** ജനാധിപത്യ മഹിളാ അസോസിയേഷൻ പതിയാരക്കര വില്ലേജ് കമ്മിറ്റി കാൽനട പ്രചരണ ജാഥയ്ക്ക് വിജയകരമായ സമാപനം. 'മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്.

## Article Content

**വടകര:** ജനാധിപത്യ മഹിളാ അസോസിയേഷൻ പതിയാരക്കര വില്ലേജ് കമ്മിറ്റി കാൽനട പ്രചരണ ജാഥയ്ക്ക് വിജയകരമായ സമാപനം. 'മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്.

മലയാവെള്ളി യൂണിറ്റിൽ നിന്നും ആരംഭിച്ച കാൽനട ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ്  കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ രാഖില പതാക ഏറ്റുവാങ്ങി.

ഷൈമ പി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്പജ, ജില്ലാ എക്സിക്യൂട്ടീവ് അംഗം രജനി ടീച്ചർ എന്നിവർ സംസാരിച്ചു. മലയാവെള്ളി യൂണിറ്റിൽ ആരംഭിച്ച് പത്തോളം സ്വീകരണ കേന്ദ്രങ്ങൾ കടന്ന് പതിയാരക്കര എംഎൽപി യൂണിറ്റിൽ അവസാനിച്ചു.

സെപ്റ്റംബർ 3 ന് മുടപ്പിലാവിൽ നോർത്തിലായിരുന്നു ഉദ്ഘാടനം നടന്നത്. രണ്ടു ദിവസങ്ങളിലായാണ് പ്രചരണ ജാഥ സംഘടിപ്പിച്ചത്. തുടക്കം മുതൽ സമാപനം വരെയുള്ള പങ്കാളിത്തം വളരെ ശ്രദ്ദേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144029/pathiyarakkara-mahila-association-village-march-new)