---
title: "മുക്കാളിയില്‍  വ്യാപാരികളുടെ സഹകരണത്തോടെ  ശുചിത്വ സായാഹ്ന പരിപാടി നടത്തും"
english_title: " With the cooperation of traders in Mukkali A hygiene evening event will be held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14406/with-the-cooperation-of-traders-in-mukkali-a-hygiene-evening-event-will-be-held"
published_at: "2021-12-04T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab436c0129e_AYISHA UMMER .jpg"
keywords: []
---

# മുക്കാളിയില്‍  വ്യാപാരികളുടെ സഹകരണത്തോടെ  ശുചിത്വ സായാഹ്ന പരിപാടി നടത്തും

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുക്കാളിയിലെ വ്യാപാരികളുടെ സഹകരണത്തോടെ ഡിസംബര്‍ 8 ബുധനാഴ്ച ശുചിത്വ സായാഹ്ന പരിപാടി സംഘടിപ്പിക്കുവാന്‍ മുക്കാളി വ്യാപാരി ഭവനില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടുത്തമാസം ഒന്നു മുതല്‍ ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം വ്യാപാരി സമൂഹത്തില്‍ എത്തിക്കുന്നതിനും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി നേടുന്നതിന്റെ ഭാഗമായി മുക്കാളിയിലെ കടകളുടെയും പരിസരവും വൃത്തിയിലും ശുചിത്വം പാലിച്ചും പരിപാലിക്കുന്നതിനും വേണ്ടിയുമാണ് ശുചിത്വ സായാഹ്ന പരിപാടി നടത്തുന്നത്.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുക്കാളിയിലെ വ്യാപാരികളുടെ സഹകരണത്തോടെ ഡിസംബര്‍ 8 ബുധനാഴ്ച ശുചിത്വ സായാഹ്ന പരിപാടി സംഘടിപ്പിക്കുവാന്‍ മുക്കാളി വ്യാപാരി ഭവനില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടുത്തമാസം ഒന്നു മുതല്‍ ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം വ്യാപാരി സമൂഹത്തില്‍ എത്തിക്കുന്നതിനും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി നേടുന്നതിന്റെ ഭാഗമായി മുക്കാളിയിലെ കടകളുടെയും പരിസരവും വൃത്തിയിലും ശുചിത്വം പാലിച്ചും പരിപാലിക്കുന്നതിനും വേണ്ടിയുമാണ് ശുചിത്വ സായാഹ്ന പരിപാടി നടത്തുന്നത്.

ഇതിന്റെ ഭാഗമായി വ്യാപാരികള്‍ മെഴുകുതിരി കത്തിച്ച് പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞയും എടുക്കുന്നതാണ്. ആലോചനാ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷതവഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍മാരായ റീന രയരോത്ത്, പികെ പ്രീത, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന,വ്യാപാരി പ്രതിനിധികളായ പി കെ രാമചന്ദ്രന്‍, കെ ടി ദാമോദരന്‍, എ.രാജേന്ദ്രന്‍, എം എം അശോകന്‍, സി ടി സി ബാബു , പി രാമദാസന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി കെ പ്രകാശന്‍, ആര്‍ആര്‍ടി പ്രതിനിധികളായ പി പി ജിസില്‍,പി വി അഖില്‍, ഹരിത കര്‍മ്മ സേന ലീഡര്‍ എ. ഷിനി എന്നിവര്‍ സംസാരിച്ചു. വ്യാപാരികളുടെ നേതൃത്വത്തില്‍ മുക്കാളിയില്‍ ജൈവ ഉദ്യാനം നിര്‍മിക്കും.

മുക്കാളിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് സ്ഥലം ലഭിക്കുവാനുള്ള പഞ്ചായത്തിന്റെ അപേക്ഷ ജില്ലാ കലക്ടര്‍ അംഗീകരിച്ചതായി പഞ്ചായത്ത് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. സ്ഥലം ലഭ്യമാകുന്ന മുറക്ക് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുമെന്നും അതിനായി ഫണ്ട് നീക്കി വെച്ചിട്ടുണ്ട് എന്നും യോഗത്തില്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14406/with-the-cooperation-of-traders-in-mukkali-a-hygiene-evening-event-will-be-held)