---
title: "#teachersday | ചീക്കിലോട് യു പി സ്കൂൾ പൂർവ്വ അധ്യാപകനെ ആദരിച്ചു"
english_title: "#cheekilode #upschool # teachersday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144071/cheekilode-upschool-teachersday"
published_at: "2023-09-05T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7225487400_adhyapakadinam.jpg"
keywords: []
---

# #teachersday | ചീക്കിലോട് യു പി സ്കൂൾ പൂർവ്വ അധ്യാപകനെ ആദരിച്ചു

> **Lead Summary:** വടകര: ആയഞ്ചേരി ചീക്കിലോട് യു പി സ്കൂൾ അധ്യാപക ദിനപരിപാടികൾ സംഘടിപ്പിച്ചു. പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അധ്യാപകനും മുൻ ഹെഡ് മാസ്റ്ററുമായ സതാനന്ദൻ മാസ്റ്ററെ സ്കൂളിൽ നിന്നും അധ്യാപകർ വീട്ടിലെത്തി ആദരിച്ചു.

## Article Content

വടകര: ആയഞ്ചേരി ചീക്കിലോട് യു പി സ്കൂൾ അധ്യാപക ദിനപരിപാടികൾ സംഘടിപ്പിച്ചു. പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അധ്യാപകനും മുൻ ഹെഡ് മാസ്റ്ററുമായ സതാനന്ദൻ മാസ്റ്ററെ സ്കൂളിൽ നിന്നും അധ്യാപകർ വീട്ടിലെത്തി ആദരിച്ചു.

അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ അധ്യാപകരും റോസാപ്പൂവും ബാഡ്ജും ധരിച്ചു. അധ്യാപകർ വിദ്യാർത്ഥികളോട് അധ്യാപക ദിനത്തോടനുബന്ധിച്ച് സംവദിച്ചു.

സ്റ്റുഡന്റ് ടീച്ചർസ് ആയിരുന്നു മറ്റൊരു പരിപാടി. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ് എടുത്തു. ടീച്ചേഴ്സിന്റെ ഗാനലാപനവും റീൽസും പരിപാടി വേറിട്ടതാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144071/cheekilode-upschool-teachersday)