---
title: "#mvd | അനുമതിയില്ലാതെ അപകടകരമായ രീതിയിൽ ബൈക്ക് റേസിങ്; കേസ് എടുത്ത് മോട്ടോർ വാഹന വകുപ്പ് "
english_title: "#Dangerous #bike #racing #without #permission #Motor #Vehicle #Department #case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144275/dangerous-bike-racing-without-permission-motor-vehicle-department-case"
published_at: "2023-09-06T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f84969b5abf_mvd.jpg"
keywords: []
---

# #mvd | അനുമതിയില്ലാതെ അപകടകരമായ രീതിയിൽ ബൈക്ക് റേസിങ്; കേസ് എടുത്ത് മോട്ടോർ വാഹന വകുപ്പ് 

> **Lead Summary:** **വടകര : **അനുമതിയില്ലാതെ അപകടകരമായ രീതിയിൽ ബൈക്ക് റേസിങ് സംഘടിപ്പിച്ച സംഘടകർക്കെതിരെ കേസ് എടുത്ത് മോട്ടോർ വാഹന വകുപ്പ് . ഇന്നലെ വൈകീട്ടോടെ വടകര ടൗൺ ഹാൾ മുറ്റത്ത് മൂന്ന് ബൈക്കുകളുമായി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയത്.

## Article Content

**വടകര : **അനുമതിയില്ലാതെ അപകടകരമായ രീതിയിൽ ബൈക്ക് റേസിങ് സംഘടിപ്പിച്ച സംഘടകർക്കെതിരെ കേസ് എടുത്ത് മോട്ടോർ വാഹന വകുപ്പ് . ഇന്നലെ വൈകീട്ടോടെ വടകര ടൗൺ ഹാൾ മുറ്റത്ത് മൂന്ന് ബൈക്കുകളുമായി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയത്.

ബോധവൽക്കരണ ക്ലാസ് നടത്താനായി ടോറോ 18 ഓട്ടോമോട്ടീവ് എന്ന ക്ലബ്ബിന്റെ വാട്സപ്പ് കൂട്ടായ്മ ടൗണ്ഹാൾ ബുക്ക് ചെയ്തിരുന്നു . പരിപാടിയിൽ പങ്കെടുക്കാനായി നിരവധിപേർ എത്തിച്ചേർന്നിരുന്നു.

എന്നാൽ റൈസിങ് തുടങ്ങിയതോടെ വലിയ രീതിയിലുള്ള ബഹളം ആരംഭിച്ചു . തുടർന്ന് സമീപത്തുള്ള നാട്ടുകാരും വ്യാപാരികളും പോലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോയേക്കും ബൈക്കിന്റെ പാർട്സുകൾ ഒളിപ്പിച്ച് സംഘാടകർ സംഭവസ്ഥലത്തുനിന്ന് രക്ഷപെടുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144275/dangerous-bike-racing-without-permission-motor-vehicle-department-case)