---
title: "#teachersday | സാദരം 2023; അധ്യാപകദിനം ആഘോഷിച്ച് ജിവിഎച്ച്എസ്എസ് മടപ്പള്ളി "
english_title: "#sadaram2023 |  teachersday #celebrated #gvhssmadappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144325/sadaram2023-teachersday-celebrated-gvhssmadappally"
published_at: "2023-09-06T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f877cc2513e_sadaram.jpg"
keywords: []
---

# #teachersday | സാദരം 2023; അധ്യാപകദിനം ആഘോഷിച്ച് ജിവിഎച്ച്എസ്എസ് മടപ്പള്ളി 

> **Lead Summary:** **മടപ്പള്ളി :** ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ അധ്യാപക ദിനത്തിൽ സംഘടിപിച്ച സാദരം 2023 പരിപാടിയിൽ രണ്ടര ദശാബ്ദക്കാലത്തിൽ സ്കൂളിന്റെ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരെ ആദരിച്ചത് വേറിട്ട അനുഭവമായി.

## Article Content

**മടപ്പള്ളി :** ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ അധ്യാപക ദിനത്തിൽ സംഘടിപിച്ച സാദരം 2023 പരിപാടിയിൽ രണ്ടര ദശാബ്ദക്കാലത്തിൽ സ്കൂളിന്റെ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരെ ആദരിച്ചത് വേറിട്ട അനുഭവമായി.

വടകര ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഹെലൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രശസ്ത കവിയും നോവലിസ്റ്റും ആയ കൽപ്പറ്റ നാരായണൻ അധ്യാപകരെ ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

പിടിഎ പ്രസിഡണ്ട് സുനിഷ് തയ്യിൽ അധ്യക്ഷനായ ചടങ്ങിൽ എസ് എം സി ചെയർമാൻ പി പി ദിവാകരൻ പിടിഎ വൈസ് പ്രസിഡണ്ട് സജിത്ത് കല്ലിടുക്കിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സി കെ, പ്രൈമറി വിഭാഗം സിനീയർ അധ്യാപകൻ പവിത്രൻ കെ പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിയ അധ്യാപകരായ എം വത്സല, വി പി മുഹമ്മദ്, കെ ചെക്കോട്ടി, കെ കമലം, സി ഉണ്ണി, എം സോമൻ . വിപി പ്രഭാകരൻ, കെ കെ വേണുഗോപാൽ എന്നിവർ മറുപടി പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ രാജീവൻ എൻ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി കെ ബബീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144325/sadaram2023-teachersday-celebrated-gvhssmadappally)