---
title: "#commemoration | വള്ളിക്കാട്ടിൽ നാണു അനുസ്മരണം"
english_title: "#vallikaattilnanu #commemoration "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144327/vallikaattilnanu-commemoration"
published_at: "2023-09-06T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f87b84d2237_sagav.jpg"
keywords: []
---

# #commemoration | വള്ളിക്കാട്ടിൽ നാണു അനുസ്മരണം

> **Lead Summary:** **ഏറാമല**: ഏറെക്കാലം സിപിഐ ഏറാമല ലോക്കൽ സെക്രട്ടറിയായിരുന്ന വള്ളിക്കാട്ടിൽ നാണുവിന്റെ എട്ടാം ചരമ വാർഷികദിനം സമുചിതമായി ആചരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ഏറാമല**: ഏറെക്കാലം സിപിഐ ഏറാമല ലോക്കൽ സെക്രട്ടറിയായിരുന്ന വള്ളിക്കാട്ടിൽ നാണുവിന്റെ എട്ടാം ചരമ വാർഷികദിനം സമുചിതമായി ആചരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഗൃഹാങ്കണത്തിൽ ചേർന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയിൽ ലോക്കൽ കമ്മിറ്റി അംഗം ആർ കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് സ്വാഗതം പറഞ്ഞു.

ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ടി പി മിനിക, സിപിഐ വടകര മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ കെ കുഞ്ഞിക്കണ്ണൻ, ടി പി റഷീദ്, ചന്ദ്രൻ മാസ്റ്റർ ഏറാമല എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. മണ്ഡലം കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഇ രാധാകൃഷ്ണൻ, പ്രവാസി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി സി പി ബാബു, കെ ടി സുരേന്ദ്രൻ, സി എം ബാലൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സിപിഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച വൈകീട്ട് 5 മണിക്ക് കാർത്തികപ്പള്ളി ടി പി മൂസ്സ മെമ്മോറിയൽ ഹാളിൽ വള്ളിക്കാട്ടിൽ നാണു അനുസ്മരണ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144327/vallikaattilnanu-commemoration)