---
title: "#accident | വടകരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് "
english_title: "#Bus #pickupvan #collide #Vadakara #people #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144331/bus-pickupvan-collide-vadakara-people-injured"
published_at: "2023-09-06T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f87c0ee42fb_kunjipalli.jpg"
keywords: []
---

# #accident | വടകരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **വടകര: **കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫിസിനു സമീപം ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കുഞ്ഞിപള്ളി ബ്ലോക്ക് ഓഫിസിന് സമീപത്താണ് അപകടം നടന്നത്.

## Article Content

**വടകര: **കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫിസിനു സമീപം ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കുഞ്ഞിപള്ളി ബ്ലോക്ക് ഓഫിസിന് സമീപത്താണ് അപകടം നടന്നത്.

വൈകിട്ട് 6 മണിയോടെ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സും കിഴങ്ങ് കയറി പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലും മാഹി ഗവൺമെന്റ് ആശുപത്രിയിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144331/bus-pickupvan-collide-vadakara-people-injured)