---
title: "വടകരയില്‍ നിന്നും കാണാതായ യുവതിയെ മുംബൈയില്‍ നിന്നും കണ്ടെത്തി"
english_title: " The woman, who was seen from Palolipalam VATAKARA, was found in Mumbai."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14435/the-woman-who-was-seen-from-palolipalam-vatakara-was-found-in-mumbai"
published_at: "2021-12-04T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab6000db66f_MISSING LADY .jpg"
keywords: []
---

# വടകരയില്‍ നിന്നും കാണാതായ യുവതിയെ മുംബൈയില്‍ നിന്നും കണ്ടെത്തി

> **Lead Summary:** വടകര: പാലോളിപാലത്ത് നിന്നും കാണതായ യുവതിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. പാലോളിപ്പാലം സ്വദേശിനി അശ്വതിയെയാണ് മുംബൈ ചത്രപതി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ആര്‍പിഎഫ് യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. യുവതി സുരക്ഷിതകേന്ദ്രത്തിലാണെന്ന് വടകര പൊലീസ് അറിയിച്ചു.

## Article Content

വടകര: പാലോളിപാലത്ത് നിന്നും കാണതായ യുവതിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. പാലോളിപ്പാലം സ്വദേശിനി അശ്വതിയെയാണ് മുംബൈ ചത്രപതി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ആര്‍പിഎഫ് യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. യുവതി സുരക്ഷിതകേന്ദ്രത്തിലാണെന്ന് വടകര പൊലീസ് അറിയിച്ചു.

യുവതിയുടെ ബന്ധുക്കളും മുംബൈയില്‍ എത്തിയിട്ടുണ്ട്. ഈ മാസം രണ്ടാം തീയതി മുതല്‍ കാണാതായത്. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വസ്ത്രങ്ങളും എടുത്ത് പുറത്തേക്ക് ഇറങ്ങുകയായിരുന്നു യുവതി. ബന്ധു വീട്ടില്‍ എത്താതിനെ തുടര്‍ന്ന് ബന്ധുക്കള്‍  വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതിയെ ഇന്ന് പുലര്‍ച്ചെയോടെ മുംബൈ ആര്‍പിഎഫ് റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14435/the-woman-who-was-seen-from-palolipalam-vatakara-was-found-in-mumbai)