---
title: "#accident | അപകടം പതിവാകുന്നു; ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കാൻ ഇടപെടലില്ല "
english_title: "#Accidents #common #intervention #control #speeding #buses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144378/accidents-common-intervention-control-speeding-buses"
published_at: "2023-09-06T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8a08eebb5e_kunjip[allyaccident.jpg"
keywords: []
---

# #accident | അപകടം പതിവാകുന്നു; ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കാൻ ഇടപെടലില്ല 

> **Lead Summary:** **വടകര : **കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗത കാരണം അപകടം പതിവാകുന്നു. ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് മുക്കാളിയിൽ ഉണ്ടായ അപകടം .

## Article Content

**വടകര : **കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗത കാരണം അപകടം പതിവാകുന്നു. ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് മുക്കാളിയിൽ ഉണ്ടായ അപകടം .

ലോറിയും ബസ്സും തമ്മിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് കുഞ്ഞിപ്പള്ളിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കുപറ്റിയത്.

ബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമാകുന്നത്. ബസ്സുകളുടെ അമിതവേഗത നിയന്ത്രിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം അധികാരികൾ നിറവേറ്റണമെന്നും എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു.

മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല,സെക്രട്ടറി ബഷീർ കെ കെ,അസീസ് വെള്ളോളി, സമദ് മാകൂൽ, സിദ്ധീഖ് പുത്തൂർ, സഫീർ വൈക്കിലശ്ശേരി, ഷബീർ ടി കെ,യാസർ പൂഴിത്തല,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144378/accidents-common-intervention-control-speeding-buses)