---
title: "#accident | വടകരയിലെ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു "
english_title: "#vatakara #accident #one #death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144382/vatakara-accident-one-death"
published_at: "2023-09-06T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8a38db1d6a_vatakaradeath.jpg"
keywords: []
---

# #accident | വടകരയിലെ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു 

> **Lead Summary:** **വടകര: **വടകര അഴിയൂർ ദേശിയപാതയിൽ കുഞ്ഞിപ്പള്ളി ടൗണില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

## Article Content

**വടകര: **വടകര അഴിയൂർ ദേശിയപാതയിൽ കുഞ്ഞിപ്പള്ളി ടൗണില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ഗ്രാമ വികസന വകുപ്പിൽ റിട്ട ജൂനിയർ സുപ്രണ്ട് കൊളരാട് തെരുവിലെ തോരായി ഗംഗാധരനാണ് (72) മരിച്ചത് . ഇക്കഴിഞ്ഞ തിങ്കളാഴ്ച റോഡ് മുറിച്ചു കടക്കുമ്പോൾ ആംബുലൻസ് തട്ടി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധൻ പുലർച്ചെ മരണം നടന്നത്.

ഭാര്യ : ജയലക്ഷ്മി. മക്കള്‍: ശ്രീജിത്ത് (ഓസ്‌ട്രേലിയ), മഞ്ജുള. മരുമക്കള്‍: കാര്‍ത്തിക, അജയകുമാര്‍ (പൂന). പിതാവ്: പരേതനായ കൃഷ്ണന്‍. മാതാവ്: പരേതയായ പാര്‍വതി. സഹോദരങ്ങള്‍. ലക്ഷ്മി, വിജയന്‍ (റിട്ട. കാനറ ബാങ്ക് മാനേജര്‍), ചന്ദ്രി, രാജീവന്‍ (റിട്ട.ഗ്രാമീണ ബാങ്ക് മാനേജര്‍), സുചിത്ര. പടം ഗംഗാധരൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144382/vatakara-accident-one-death)