---
title: "#Committee | റിലേ സത്യാഗ്രഹം; സമര സഹായ സമിതി രൂപീകരണം"
english_title: "#committee #formation "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144384/committee-formation-new"
published_at: "2023-09-06T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8a2cd1fc0c_sree.jpg"
keywords: []
---

# #Committee | റിലേ സത്യാഗ്രഹം; സമര സഹായ സമിതി രൂപീകരണം

> **Lead Summary:** **വടകര:** വടകര ഗവ. ജില്ലാ ആശുപത്രി ജീവനക്കാർ 12 മുതൽ റിലേ സത്യാഗ്രഹം നടത്തുന്നു. നാളെ സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ സമര സഹായ സമിതി രൂപീകരണം ഉദ്ഘടാനം നിർവ്വഹിക്കും.

## Article Content

**വടകര:** വടകര ഗവ. ജില്ലാ ആശുപത്രി ജീവനക്കാർ 12 മുതൽ റിലേ സത്യാഗ്രഹം നടത്തുന്നു. നാളെ സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ സമര സഹായ സമിതി രൂപീകരണം ഉദ്ഘടാനം നിർവ്വഹിക്കും.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, ആശുപത്രി സൂപ്രണ്ട്, സെക്രട്ടറി എന്നിവരുടെ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, ബോണസ് നിഷേധിച്ച നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സത്യാഗ്രഹം നടത്തുന്നത്.

 നാളെ പകൽ നാലരക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ സമര സഹായ സമിതി രൂപീകരണം യോഗം ചേരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144384/committee-formation-new)