---
title: "വടകര താലൂക്ക് സപ്ലൈ ഓഫീസില്‍  ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു"
english_title: "Vadakara Taluk Supply Office Help desk started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14441/vadakara-taluk-supply-office-help-desk-started"
published_at: "2021-12-04T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab66fdd62b0_TSO OFFICE .jpg"
keywords: []
---

# വടകര താലൂക്ക് സപ്ലൈ ഓഫീസില്‍  ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

> **Lead Summary:** വടകര: പൊതുജനങ്ങള്‍ക്ക് പരമാവധി സേവനവും സഹായവും നല്‍കുക എന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് (സഹായ കേന്ദ്രം ) ആരംഭിച്ചു ഓഫിസ് നവീകരിച്ച പുതിയ ഓഫീസിലാണ് ഫ്രണ്ട് ഓഫിസ് സഹായ കേന്ദ്രം തുടങ്ങിയത്.

## Article Content

വടകര: പൊതുജനങ്ങള്‍ക്ക് പരമാവധി സേവനവും സഹായവും നല്‍കുക എന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് (സഹായ കേന്ദ്രം ) ആരംഭിച്ചു ഓഫിസ് നവീകരിച്ച പുതിയ ഓഫീസിലാണ് ഫ്രണ്ട് ഓഫിസ് സഹായ കേന്ദ്രം തുടങ്ങിയത്.

           പ്രവൃത്തി സമയങ്ങളില്‍ മുഴുവനായുംഒരു ജീവനക്കാരന്റെ സേവനം ഇവിടെ ഉണ്ടാകും. ഓഫിസില്‍ എത്തുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് സംബന്ധമായും അപേക്ഷകള്‍ സംബന്ധമായുമുള്ള എല്ലാ കാര്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഹെല്‍പ് ഡെസ്‌കില്‍ നിന്നും ആവശ്യമായ മറുപടിയും പരിഹാരവും നല്‍കും.

അടിയന്തിര സ്വഭാവുളളും അത്യാവശ്യവുമായ അപേക്ഷകള്‍ റേഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറില്‍ ഓണ്‍ലൈന്‍ അപ്രൂവല്‍ ചെയ്യുന്നതിനുള്ള സൗകര്യവുo ഇവിടെ ഉണ്ടായിരിക്കുന്നതാണ് അപേക്ഷകര്‍ക്ക് ക്യൂ നില്‍ക്കാതെയുള്ള ടോക്കണ്‍ സമ്പ്രദായം നേരത്തെ തന്നെ വടകര സപ്ലൈ ഓഫിസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

താലൂക്കിലെ 22 പഞ്ചായത്തുകളില്‍ നിന്നും വടകര മുനിസിപ്പാലിറ്റിയില്‍ നിന്ന മുള്ള ശരാശരി 250 ലധികം പേര്‍ ഇപ്പോഴും ദിവസേന വിവിധ റേഷന്‍ കാര്‍ഡ് ആവശ്യങ്ങള്‍ക്കായി സപ്ലൈ ഓഫിസില്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14441/vadakara-taluk-supply-office-help-desk-started)