---
title: "#accident | വടകര ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "#Vadakara #bus #minilorry #collide #accident #tragicend #lorry #driver"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144417/vadakara-bus-minilorry-collide-accident-tragicend-lorry-driver"
published_at: "2023-09-07T01:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8d37dcdabd_thaliparamb.jpg"
keywords: []
---

# #accident | വടകര ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **വടകര: **വടകര ദേശീയ പാതയിൽ ചോമ്പാല ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

## Article Content

**വടകര: **വടകര ദേശീയ പാതയിൽ ചോമ്പാല ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

കണ്ണൂർ തളിപ്പറമ്പ് കുറ്റിയേരി സ്വദേശി പി.പി അബ്ദുൾ റഷീദാണ് (39)മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം.

തലശ്ശേരി ഭാഗത്ത് മരച്ചീനി കയറ്റി പോകുകയായിരുന്ന മിനിലോറിയില്‍ എതിര്‍വശത്തുനിന്ന് മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസ്സ് ഇടിച്ചാണ് അപകടം. കോഴിക്കോട് കണ്ണൂർ സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത് .

അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത് . അപകടത്തില്‍ പതിനൊന്നോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് .

വടകരയിലെ സ്വകാര്യ ആശുപത്രിയിലും മാഹി ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ചോമ്പാല പോലീസ് അറിയിച്ചു . ഡ്രൈവറുടെ മൃതദേഹം വടകര സ്വകാര്യ ആശുപത്രിയില്‍ നിന്ന് താലൂക്ക് ഗവ: ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144417/vadakara-bus-minilorry-collide-accident-tragicend-lorry-driver)